സണ്ണി വെയ്‌നിന്‍റെ ഭാര്യയുടെ പഴയ ഡാൻസ് വീഡിയോ വൈറൽ…യുവനടൻ സണ്ണി വെയ്ൻ അടുത്തിടെ വിവാഹിതനായിരുന്നു. ബാല്യകാല സുഹൃത്ത് ആയ രഞ്ജിനിയെ സണ്ണി ഗുരുവായൂർ നടയിൽ വച്ച് താലി ചാർത്തി. ഇരുവരും പ്രണയത്തിലായിരുന്നു. മാധ്യമങ്ങളെയും ആരാധകരെയും ഒന്നും അറിയിക്കാതെ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഗുരുവായൂർ നടയിൽ തൊഴുവാൻ എത്തിയവർ ആണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

രഞ്ജിനി ഒരു നല്ല ഡാന്സർ കൂടെയാണ്. സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്ന രഞ്ജിനി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയാണ്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആണ് രഞ്ജിനി പഠിച്ചത്. കൂട്ടുകാർക്ക് ഒത്തു സിനിമ ഗാനങ്ങളുടെ കവർ ഡാൻസ് രഞ്ജിനി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്.

ഫഹദ് ഫാസിൽ അമൽ നീരദ് ചിത്രം വരത്തനിലെ നസ്രിയ ആലപിച്ച പുതിയൊരു പാതയിൽ എന്ന് തുടങ്ങുന്ന ഗാനത്തിന് രഞ്ജിനിയും കൂട്ടുകാരും ചേർന്ന് ഒരുക്കിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രഞ്ജിനിയുടെ മറ്റു ഡാൻസ് പെർഫോമൻസ് വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ കാണാം..

Comments are closed.