സഖാവായി നിവിൻ, തലശേരിയിൽ റോഡ് ഷോ.17792686_1312716885508298_285131174_n

മലയാള സിനിമയിൽ സഖാക്കന്മാരുടെ കാലമാണ്, ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത എന്ന സിനിമയ്ക്ക് ശേഷം വിഷു റിലീസായി നിവിൻ പോളിയും സഖാവായി എത്തുകയാണ്, സിദ്ധാർത്ഥ് ശിവ സംവിധാനം നിർവഹിക്കുന്ന സഖാവ് എന്ന ചിത്രത്തിൽ. സഖാവ് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായ റോഡ് ഷോ നടത്താൻ നിവിൻ തിരഞ്ഞെടുത്ത സ്ഥലം ഇടതുകോട്ടയായ തലശേരി.സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്തത് എം എൽ എ ആയ എൻ ഷംസീർ ആയിരുന്നു. സംവിധായകൻ സിദ്ധാർഥ് ശിവയും, നടനും സംവിധായകനും ആയ അൽത്താഫ് എന്നിവരും നിവിൻ പോളിയോടൊപ്പം റോഡ് ഷോ യുടെ ഭാഗമായി.ചുവന്ന മുണ്ടുടുത്ത് എത്തിയ ബിനീഷ് കോടിയേരിക്കൊപ്പമാണ് നിവിന്‍ പോളി തലശേരി ടൗണില്‍ വന്നിറങ്ങിയത്.
17425871_1236993109703629_305540405336626909_n

കൃഷ്‌ണകുമാറായും കൃഷ്‌ണനായും രണ്ടു ഗെറ്റപ്പുകളിലാണ് നിവിൻ സഖാവ് എന്ന സിനിമയിൽ വേഷമിടുന്നത്.സിദ്ധാർഥ് ശിവ സംവിധാനം നിർവഹിക്കുന്ന സിനിമ നിർമ്മാണം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ്. സംഗീത സംവിധാനം പ്രശാന്ത് പിള്ളയും, ഛായാഗ്രഹണം ജോർജ് വില്യംസുമാണ് നിർവഹിക്കുന്നത്. നിവിൻ പൊളിയുടേതായി അവസാനം ഇറങ്ങിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ആക്ഷൻ ഹീറോ ബിജു ആയിരുന്നു.

ടോവിനോ തോമസ് തുടക്കം കുറിച്ച ഇടതുപക്ഷ സിനിമകളിൽ രണ്ടാമതായി തിയറ്ററിൽ എത്തുന്ന സിനിമയാണ് സഖാവ്. ഏപ്രിൽ 15 നു സിനിമ തിയറ്ററുകളിലെത്തും. നിവിൻ പോളിക്കു പിന്നാലെ ദുൽഖറും സഖാവായി വേഷമിടുന്നുണ്ട്, അമൽ നീരദ് സംവിധാനം നിർവഹിക്കുന്ന Comrade In America എന്ന സിനിമയിലാണ് ദുൽഖർ സഖാവായി വേഷമിടുന്നത്…

Comments are closed.