സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു!!

0
96

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 2017 ലെ മികച്ച ചിത്രങ്ങൾക്കുള്ള കേരളം സംസഥാന ഫിലിം അവാർഡ്‌സ് ആണ് പ്രഖ്യാപിച്ചത്. നാല്പത്തി എട്ടാമത് സ്റ്റേറ്റ് ഫിലിം അവാർഡ്‌സിലെ അവസാന റൗണ്ടിൽ ഒരുപാട് നോമിനികളുടെ പേര് ഉയർന്നു കേട്ടിരുന്നു. അതിൽ നിന്ന് അവാർഡ് നേടിയവർ ഇവരാണ്..മികച്ച സംവിധായകനുള്ള അവാർഡ് ഈ മ യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പല്ലിശേരിക്കും, മികച്ച നടനുള്ള അവാർഡ് ആളൊരുക്കം എന്ന ചിത്രത്തിന് ഇന്ദ്രൻസും മികച്ച നടിയായി ടേക്ക് ഓഫ് എന്ന ചിത്രത്തിന് പാർവതിയെയും തിരഞ്ഞെടുത്തു

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ആളൊരുക്കം )

മികച്ച നടി : പാര്‍വതി (ടേക്ക് ഓഫ്‌ )

മികച്ച ചിത്രം : ഒറ്റമുറി വെളിച്ചം

മികച്ച സംവിധായാകന്‍ : ലിജോ ജോസ് പെല്ലിശ്ശേരി (ഈ മ യൗ)

മികച്ച കഥാ ചിത്രമായി ഒറ്റ മുറി വെളിച്ചവും മികച്ച സംഗീത സംവിധായകനായി ഗോപി സുന്ദറിനെയും മികച്ച ഗായികയായി സിതാര കൃഷണകുമാറിനെയും, സ്വഭാവ നടനായി അലൻസിയർ ലേ ലോപ്പസിനെയും തിരഞ്ഞെടുത്തു.

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച ഗായകൻ: ഷഹബാസ് അമൻ

മികച്ച ഗായിക: സിതാര കൃഷ്ണകുമാർ

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു

മികച്ച സംഗീത സംവിധായകൻ : അർജ്ജുനൻ മാസ്റ്റർ

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) : ഗോപി സുന്ദർ