സംവിധായകൻ ഐ.വി. ശശി അന്തരിച്ചു

0
239

മലയാള സിനിമയ്ക്കു ഒരുപാട് സംഭാവനകൾ നൽകിയ പ്രമുഖ സംവിധായകൻ ഐ വി ശശി അന്തരിച്ചു. മലയാള സിനിമയിൽ മാത്രമല്ല ആ അതുല്യ സംവിധായകൻ തന്റെ സംവിധാന പാടവം തെളിയിച്ചിട്ടുള്ളത്, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ചെന്നൈയിൽ വച്ചാണ് നിര്യാതനായത്. നടി സീമയാണ് ഭാര്യ. ഐ വി ശശി ക്യാൻസർ രോഗത്തിന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. 69 വയസായിരുന്നു…ചെന്നൈയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചു.

മലയാള സിനിമയിലെ സംഭാവനകൾക്ക് നൽകുന്ന ബഹുമതിയായ ജെ സി ഡാനിയേൽ അവാർഡ് 2015 ൽ ലഭിച്ചിരുന്നു. ശശികുമാറിന് ശേഷം മലയാള സിനിമയിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ഐ വി ശശി, അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം 2009 ലെ വെള്ളത്തൂവൽ ആണ്. കലാസംവിധായകനായാണ് ഐ.വി.ശശിയുടെ സിനിമയിലെ തുടക്കം. 1968 തുടങ്ങിയ കലാ സംവിധാനത്തിന് അദ്ദേഹത്തിന്, 1976 ൽ അനുഭവം എന്ന ചിത്രത്തിലെ ആര്ട്ട് ഡയരെക്ഷന് സംസ്ഥാന സർക്കാർ അവാർഡ് നേടി. 1975 ൽ പുറത്തിറങ്ങിയ ഉത്സവമാണ് ആദ്യ മലയാള ചിത്രം. ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. ചെന്നൈ സാലിഗ്രാമത്തിലാണ് അവസാന കാലം വരെ താമസിച്ചത്, കോഴിക്കോടായിരുന്നു സ്വദേശം