ഷൂട്ടിന് മുൻപ് തന്നെ വമ്പൻ തുകക്ക് ഇട്ടിമാണിയുടെ വിതരണാവകാശം വിറ്റു പോയി



മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ജിബു ജേക്കബിന്റെ സംവിധാന സഹായികൾ ആയിരുന്ന ജിബി – ജോജു ടീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണി റോസ് ആണ് ചിത്രത്തിലെ നായിക. വിനു മോഹൻ, ധർമജൻ,ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ചിത്രീകരണത്തിന് മുൻപ് തന്നെ റെക്കോർഡ് തുകക്ക് വിതരണാവകാശം വിറ്റു പോയിരിക്കുകയാണ്. വിദേശത്തു ലൂസിഫറിന്റെ വിതരണാവകാശം സ്വന്തമാക്കിയ ട്രൈ കളർ എന്റെർറ്റൈന്മെന്റ്സ് ആണ് വൻ തുകക്ക് ഈ ചിത്രത്തിന്റെയും വിതരണാവകാശം സ്വന്തമാക്കിയത്. യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക.

കേരളത്തിലും കേരളത്തിന് പുറത്തും ഇട്ടിമാണി ഷൂട്ട് ചെയ്യും. കുറച്ചു രംഗങ്ങൾ സിംഗപ്പൂർ ആണ് ചിത്രീകരിക്കുന്നത്. നവാഗത സംവിധായകർ തന്നെയാണ് ചിത്രത്തിന്റ തിരക്കഥയും ഒരുക്കുന്നത്. കോമഡി എന്റെർറ്റൈനെർ ആയിരിക്കും ചിത്രം. ഓണം റീലീസാണു ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Comments are closed.