ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിത്വിരാജ് നായകന്‍ !!!

0
253

മലയാള സിനിമയിൽ വ്യത്യസ്‍ത വേഷങ്ങൾ അവതരിപ്പിച്ചു തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ഷാജോൺ. എത് വേഷവും തന്റെ കൈകളിൽ സുരക്ഷിതമാണെന്ന് സംവിധായകർക്ക് കാട്ടി കൊടുക്കുന്ന ഷാജോൺ, ഇനി സിനിമയുടെ സംവിധാനം എന്ന മേഖലയിലേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭവത്തിൽ നായകനാകുന്നതോ സൂപ്പർ സ്റ്റാർ പ്രിത്വിരാജ്. പ്രിത്വിയുടെ നിർബന്ധ പ്രകാരമാണ് താൻ സിനിമ ഡയറക്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും, അദ്ദേഹം തന്ന ആത്മ വിശ്വാസമാണ് ഇത്തരം തീരുമാനം എടുത്തെന്നും കലാഭവൻ ഷാജോൺ മനോരമയിലെ നേരെ ചൊവ്വേ എന്ന ഷോയില്‍ പറഞ്ഞു.

“സ്ക്രിപ്റ്റുമായി ചെന്നപ്പോൾ അത് കേട്ടതിനു ശേഷം രാജു തന്നെയാണ് പറഞ്ഞത് ഞാൻ ചെയ്യുമെങ്കിൽ ഡേറ്റ് തരാം എന്ന്. ഈ ചിത്രം എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന ഒരു ആത്മവിശ്യാസം അദ്ദേഹം നൽകിയതിലൂടെയാണ് സംവിധാനം ചെയ്യണം എന്ന തീരുമാനം എടുത്തത്. എന്നിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് പ്രിത്വിരാജിനെ പോലൊരു വലിയൊരു നടൻ അദ്ദേഹത്തിന്‍റെ തിരക്കുകൾ എല്ലാം തന്നെ മാറ്റിവച്ചു എന്റെ കഥ കേൾക്കാൻ തയ്യാറാവുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യാൻ അവസരം നൽകുമ്പോൾ അത് സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു…” 2018 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഷാജോൺ വ്യക്തമാക്കി.