ശ്വേത മേനോനൊപ്പം കിടിലന്‍ ഡാന്‍സുമായി മോഹന്‍ലാല്‍ – അമ്മ ഷോ റിഹേഴ്സൽ വീഡിയോ!!!പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിനായിയുള്ള ധന ശേഖരണാര്ഥം മലയാളം സിനിമ നടി നടന്മാരുടെ അസ്സോസിയേഷൻ ‘അമ്മ നടത്തുന്ന പ്രോഗ്രാമാണ് ഒന്നാണ് നമ്മൾ. ഏഷ്യാനെറ്റും അമ്മയും ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന ഷോയുടെ റിഹേഴ്സൽ പ്രോഗ്രാം തിരക്കിട്ടു നടക്കുകയാണ്.

ഡിസമ്പർ 7 നു അബുദാബി ആർമിഡ് force ക്ലബ്ബിൽ വച്ചാണ് പ്രോഗ്രാം അരങ്ങേറുക. മലയാള സിനിമ രംഗത്തെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും പ്രോഗ്രാമിൽ ഒന്ന് ചേരുന്നുണ്ട്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രോഗ്രാമിൽ അണി നിരക്കുന്നുണ്ട്.

മോഹൻലാൽ നേതൃത്വം നൽകുന്ന താരസംഘടനയായ അമ്മ ഈ ഷോയിലൂടെ പത്ത് കോടിയോളം രൂപയാണ് സമാഹരിക്കാൻ ശ്രമിക്കുന്നത്. കോമഡി സ്കിറ്റുകളും ഡാൻസും കൂടെ വലിയൊരു ലേസർ ഷോയും ഉണ്ടാവും ഈ വമ്പൻ താരനിശയിൽ.

മോഹൻലാലിൻറെ നൃത്ത ചുവടുകൾ ഷോയുടെ ഭാഗമായി വേദിയിൽ ഉണ്ടാകും. റിഹേഴ്സലുകളുടെ ഭാഗമായി അദ്ദേഹവും നടി ശ്വേത മേനോനും ഒത്തു ചേർന്ന ഒരു ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.വീഡിയോ കാണാം….

Comments are closed.