ശ്രീലങ്കയിലും ദൃശ്യം ഹിറ്റ്!!!

0
20

മലയാള സിനിമയിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യം പല ഭാഷകളിലേക്ക് റീ മേക്ക് ചെയ്യപ്പെട്ട സിനിമയാണ്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ എന്ന ഖ്യാതി നേടിയ ചിത്രം ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ശ്രീലങ്കൻ ഭാഷയിലേക്ക് വരെ ദൃശ്യം റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.

ഇപ്പോഴിതാ ആ ചിത്രം ഒരു റീമേക്ക് ചിത്രം ശ്രീലങ്കയിൽ നേടിയിട്ടുള്ള ഏറ്റവും ഉയർന്ന കളക്ഷൻ നേടി എന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്. ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് മലയാളി പ്രേക്ഷകരെ ഈ കാര്യം അറിയിച്ചത്. ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്റെ ചിത്രങ്ങൾ അടക്കമാണ് ജീത്തു ജോസഫ് തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ധർമയുദ്ധ എന്നാണ് ദൃശ്യത്തിന്റെ ശ്രീലങ്കൻ പതിപ്പിന്റെ പേര്. ജാക്സൺ ആന്റണിയും ദിൽഹാര ഏകനായകയുമാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ താരങ്ങൾ. ബോളിവുഡും കടന്നു ദൃശ്യത്തിന്റെ ഖ്യാതി സഞ്ചരിച്ചതിൽ ഒരു മലയാളി എന്ന നിലയിൽ സന്തോഷിക്കാം.