ശിശുദിനത്തിൽ വൈറലായ ഉഷ ടീച്ചറുടെ മറ്റൊരു പ്രകടനം!!!!ചിൽഡ്രൻസ് ഡെയിൽ ചാച്ചാ ജി യുടെ ജീവിതം ഓട്ടം തുള്ളൽ നടത്തി കുട്ടികളെ പഠിപ്പിച്ച ഉഷ ടീച്ചറെ ഓർമയില്ലേ. ചിലർ ഇതിനെ ട്രോളി രംഗത്ത് വന്നിരുന്നെങ്കിലും കുട്ടികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മനസ് കാണിച്ച ഉഷ ടീച്ചറിനെ കൈയടികളോടെ തന്നെയാണ് സോഷ്യൽ മീഡിയ വരവേറ്റത്. തൃക്കരിപ്പൂർ സെന്റ് പോൾ ജി യു പി എസിലെ പ്രീ പ്രൈമറി അധ്യാപികയാണ് ഉഷ ടീച്ചർ.

ഓട്ടൻ തുള്ളൽ കലാകാരിയൊന്നും അല്ലെങ്കിലും കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയാണു ഓട്ടം തുളളൽ ഉപയോഗിച്ചത് എന്ന് ഉഷ ടീച്ചർ പറയുന്നു.മകൾ ഓട്ടൻ തുള്ളൽ പഠിച്ചിട്ടുണ്ട് എന്നതാണ് ആകെ ഓട്ടൻ തുള്ളലുമായി ഉള്ള ബന്ധം. “അധ്യാപന രംഗത്ത് 10 വര്ഷം പൂർത്തിയായി കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് ആടിയൂം, പാടിയൂം, അഭിനയിച്ചും ഒക്കെ തന്നെ ആണ് കുട്ടികൾക്ക് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ, ഇതൊക്കെ നാണക്കേടല്ലേ എന്ന തരത്തിൽ ഒന്നും ചിന്തിക്കാറില്ല.” ഉഷ ടീച്ചറിന്റെ വാക്കുകൾ ഇങ്ങനെ.

ഓട്ടൻ തുള്ളൽ ആരെങ്കിലും വീഡിയോ എടുക്കുമെന്നോ അത് ഇത്ര വൈറൽ ആകുമെന്നോ ആകുമെന്നോ പാവം ടീച്ചർ വിചാരിച്ചില്ല. സംഗതി വൈറൽ ആയതോടെ ടീച്ചറിനെ ഫ്‌ളവേഴ്‌സ് ടി വി യുടെ പ്രശസ്ത കൊമെടി റിയാലിറ്റി ഷോ ആയ കോമഡി ഉത്സവത്തിലേക്ക് അണിയറക്കാർ ക്ഷണിച്ചു. ടീച്ചർ എത്തിയ എപ്പിസോഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ഇതാ.

Comments are closed.