ശിവയുടെ അടുത്ത ചിത്രം സൂര്യക്കൊപ്പം…ഛായാഗ്രാഹകനിൽ നിന്ന് സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ശിവ. തെലുങ്കിൽ സംവിധായകനായി അരങ്ങേറിയ ശിവ പിന്നീട് സിരുതൈ എന്ന ചിത്രം സംവിധാനം ചെയ്തു തമിഴിലെത്തി. ശിവയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം തല അജിത്തുമായി ഉള്ള ചിത്രങ്ങൾ കൊണ്ടാണ്. അജിത്തുമൊത്തു തുടർച്ചയായി നാല് ചിത്രങ്ങളാണ് ശിവ ചെയ്തത്. അതിൽ മൂന്നും ബ്ലോക്കബ്സ്റ്റർ ആണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ വിശ്വാസം ഇൻഡസ്ട്രിയൽ ഹിറ്റാണ്.

ശിവ അടുത്ത ചിത്രം ചെയ്യുന്നത് സൂര്യയെ നായകനാക്കി ആണ്. സൂര്യയുടെ 39 മത് ചിത്രമായിരിക്കും ഇത്. സ്റ്റുഡിയോ ഗ്രീൻ എന്ന പ്രൊഡക്ഷൻ കമ്പനി ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. സുധ കൊങ്കരയുടെ സൂരണയ് പോട്രൂ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. മലയാളിയായ അപർണ്ണ ബാലമുരളി ആണ് നായിക.

സൂര്യയുടെ അടുത്ത ചിത്രങ്ങൾ എൻ ജി കെ യും കാപ്പാനും ആണ്. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എൻ ജി കെ എന്ന സൂര്യ ചിത്രത്തിൽ സായ് പല്ലവി, രാകുല്‍ പ്രീത് എന്നിവരാണ് നായികമാരായി എത്തുന്നത്. ഡ്രീം വാരിയേഴ്‌സ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടെതാണ് സംഗീതം. കാപാനിൽ സൂര്യക്കൊപ്പം മോഹൻലാൽ, ആര്യ എന്നിവരും എത്തുന്നുണ്ട്. കെ വി ആനന്ദ് ആണ് സംവിധാനം.

Comments are closed.