ശസ്തക്രിയക്ക് ശേഷവും ശരണ്യയുടെ അവസ്ഥ വിഷമകരം!വലതു വശം തളർന്നു!! ചലനശേഷിയുമില്ല!!സഹായത്തിനായി അഭ്യർഥനബ്രെയിൻ ട്യൂമർ പിടിപെട്ടു ഏഴാം തവണയും ശസ്തക്രിയക്ക് വിധേയയായ നടി ശരണ്യയുടെ അവസ്ഥ നമ്മൾ എല്ലാവരും അറിഞ്ഞതാണ്. 2012 മുതൽ പല തവണ ആവർത്തിച്ച് വന്ന അസുഖം ശരണ്യയുടെ ആരോഗ്യത്തിനെ തന്നെ തകർത്തിരിക്കുകയാണ്. ശരണ്യയ്ക്ക് സഹായം ആവശ്യപ്പെട്ടു നടി സീമ ജെ നായർ നേരത്തെ ഫേസ്ബുക് ലൈവിൽ വന്നിരുന്നു . ആവശ്യത്തിന് പണം കണ്ടെത്താൻ നിവർത്തിയില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിനെ സഹായിക്കാൻ ഉള്ള വിവരങ്ങളും സീമ വിഡിയോയിലൂടെ നൽകി. ചിത്രാ ആശുപത്രിയിൽ ഏഴാമത്തെ ശസ്ത്രക്രിയ അടുത്തിടെ കഴിഞ്ഞിരുന്നു. എങ്കിലും ഇപ്പോഴും വളരെ വിഷമകരമായ അവസതിയിലാണ് ഈ പെണ്കുട്ടിയെന്നു ഉറ്റവർ പറയുന്നു.

ശസ്ത്രക്രിയക്ക് ശേഷമുള്ള അവസ്ഥയെക്കുറിച്ച് സീമ ജി.നായർ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.. “സ്ത്രക്രിയക്ക് ശേഷം ശരണ്യയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ വലതുവശം തളർന്ന അവസ്ഥയിലായിരുന്നു. ഇപ്പോൾ കാലിൽ തൊട്ടാൽ അവൾക്കറിയാം. എന്നാൽ ചലനശേഷി തിരികെ കിട്ടിയിട്ടില്ല. അതിന് ഫിസിയോതെറാപ്പിയും മറ്റും ചെയ്യണം. ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും ഭയത്തിൽ തന്നെയാണ്. ഇനിയും രോഗം തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. തലച്ചോറിലെ ഞരമ്പുകളിൽ ട്യൂമർ ബാധിച്ചതിനാൽ മുഴുവൻ നീക്കം ചെയ്യാൻ സാധിക്കില്ല. പൂർണ്ണമായും നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ജീവനുതന്നെ ഭീഷണിയാണ്. ഈ അവശേഷിക്കുന്ന ഭാഗമാണ് ഓരോ വർഷവും വളർന്നു വരുന്നത്

ശരണ്യയുടെ രോഗത്തോടെ കുടുംബം ആകെ തളർന്ന അവസ്ഥയിലാണ്. അവളായിരുന്നു ഏക അത്താണി. ശരണ്യയുടെ താഴെ രണ്ടുപേരുണ്ട്. ഒരു സഹോദരനും സഹോദരിയും. അവരുടെ വിദ്യാഭ്യാസം, വീട്ടുചെലവ്, ചികിൽസാചെലവ് എല്ലാം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് വീട്ടുകാർ. ഇനിയും ശരണ്യയ്ക്ക് ചികിൽസ വേണ്ടിവരും. അതിന് സഹായം കൂടിയേ തീരൂ. ഈ കുടുംബത്തിന് വേറെയാരുമില്ല, ശരണ്യയും അമ്മയും തനിച്ചാണ് ജീവിതത്തോട് പോരാടുന്നത്. അതുകൊണ്ടാണ് ഞാൻ ശരണ്യയെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്. ഒരു കിടപ്പാടം പോലും ആ കുടുംബത്തിന് ഇല്ല. രോഗിയായ മകളെയും കൊണ്ട് വാടകവീടുകൾ മാറി മാറിയാണ് അമ്മ താമസിക്കുന്നത്. തലചായ്ക്കാൻ സ്വന്തമായൊരു കൂരയെങ്കിലും കിട്ടിയിരുന്നെങ്കിൽ അവർക്ക് കുറച്ച് ആശ്വാസമാകും. എല്ലാ മാസവും വാടകയ്ക്കുള്ള തുക കണ്ടെത്താനും ബുദ്ധിമുട്ടാണ്. വർഷങ്ങളായി ഈ രംഗത്ത് നിൽക്കുന്ന എന്നെപ്പോലെയുള്ളവർക്ക് പോലും സാമ്പത്തിക പ്രതിസന്ധികളും ബാധ്യതകളുമൊക്കെയുണ്ട്. അപ്പോൾ പിന്നെ ഇന്നലെ വന്ന ഈ കുട്ടിയുടെ കാര്യം പറയേണ്ടതുണ്ടോ? ട്യൂമർ വളർന്നുകഴിയുമ്പോൾ തലവേദനയും തലകറക്കവും അപസ്മാരവുമൊക്കെ വരും. തലകറങ്ങി വീണപ്പോഴാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.”

State bank of india
SHARANYA K S
A/C- 20052131013
IFSC-SBIN0007898
Branch- nanthancode

Comments are closed.