23 വർഷങ്ങൾക്കു ശേഷം പിൻഗാമിക്ക് ഒരു പോസ്റ്റർ!!!1994 ൽ രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ മോഹൻലാൽ ചിത്രമായിരുന്നു പിൻഗാമി. ഇറങ്ങിയ കാലത്ത് തീയേറ്ററുകളിൽ വാഴ്ത്തപ്പെടലുകൾ ഉണ്ടായില്ലെങ്കിലും പിൽകാലത്ത് കുമാരേട്ടനെയും, ക്യാപ്റ്റൻ വിജയ് മേനോനെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തു. ഒരേ സമയം രണ്ട് മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് പിൻഗാമിയെ തീയേറ്ററുകളിൽ പതനത്തിലാഴ്ത്തി.

പിന്നീട് ടെലിവിഷനുകളിലൂടെ പിൻഗാമി വീണ്ടും അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ചിത്രത്തെ കണ്ട് വാനോളം വാഴ്ത്തി. കുമാരേട്ടനെയും, ക്യാപ്റ്റൻ വിജയ് മേനോനും കൂടി കൊണ്ടുപോകുന്ന യാത്ര മലയാളി പ്രേക്ഷകർ പതിയെ പതിയെ പല തവണ ആസ്വദിച്ചു. മലയാളത്തിന്റെ അണ്ടർ റേറ്റഡ് ആയ കൾട്ട് ക്ലാസ്സായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ പരാജയം എന്നും സിനിമ പ്രേക്ഷകർക്കിടയിൽ തിരവേദനയായി മാറുന്നു. 23 വർഷം വർഷങ്ങൾക്ക് ശേഷം പിൻഗാമിയുടെ ഒരു പുത്തൻ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. അരുൺ ചന്തു എന്ന ഡിസൈനർ ചെയ്ത ഈ പോസ്റ്റർ ഒരു എൻഗേജിങ് ത്രില്ലെർ ആയ പിൻഗാമിയുടെ കഥാവസ്തുവിന്റെ ചെറിയ ഡീറ്റൈലിംഗ്നൽകുന്നുണ്ട്.

“ശത്രു ആരായാലും അവർക്ക് എതിരെ നിങ്ങൾക്കൊരു എതിരെ പിൻഗാമി ഉണ്ടെന്ന” ടാഗ് ലൈൻ. ചിത്രത്തിലെ മോഹൻലാലിൻറെ “ഐ അം ആൻ ഏജന്റ് ഫ്രം ഹെവൻ” എന്ന ഡയലോഗ് അനുസ്മരിക്കിപ്പിക്കുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഈ നല്ല ചിത്രത്തിന്റെ ഇന്നത്തെ ബ്രില്ലൻസിൽ ഒരുക്കിയ ഒരു പോസ്റ്റർ കാണുമ്പോൾ പ്രേക്ഷകരുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടരും. അതിന് കാരണം പിൻഗാമി എന്ന സിനിമ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമല്ല ക്യാപ്റ്റൻ വിജയ് മേനോൻ അയാളെ തന്നെ അറിയാൻ നടത്തിയ യാത്രയിൽ പങ്കാളി ആയതുകൊണ്ടാണ്.

Comments are closed.