വൈ എസ് ആർ കോൺഗ്രസിന്റെ വമ്പൻ മുന്നേറ്റത്തിൽ സ്വാധീനമായത് മമ്മൂട്ടി ചിത്രംആന്ധ്രയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടി.ഡി.പിയെ മലർത്തിയടിച്ച് വൈ.എസ്. ആർ കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ കുതിച്ചു. നിയമ സഭ തിരഞ്ഞെടുപ്പിലും ലോക സഭ തിരഞ്ഞെടുപ്പിലും വൻ കുതിപ്പാണ് ജഗൻ മോഹന്റെ പാർട്ടി നടത്തിയത്. ആന്ധ്രാപ്രദേശില്‍ അധികാരം നിലനിര്‍ത്താനും ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറാകാനും രംഗത്തിറങ്ങിയ ചന്ദ്ര ബാബു നായിഡുവിന് അടിതെറ്റി. ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരം തെലുങ്കു ദേശം പാര്‍ട്ടിയെ ആകെ ഉലച്ചു.

വൈ എസ് ആർ കോൺഗ്രസ്സിന്റെ വിജയത്തിൽ വലിയ രീതിയിൽ ഉള്ള സാനിധ്യം ചെലുത്തിയത് വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ മമ്മൂട്ടി ചിത്രം യാത്രയാണ്. 1500 കിലോമീറ്റർ ദൂരം അദ്ദേഹം നടത്തിയ പദ യാത്രയെ ഓർമിപ്പിക്കുന്ന സിനിമ, തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരിക്കൽ കൂടെ സ്മരിക്കാനുള്ള അവസരമാണ് നൽകിയത്.

വൈ എസ് ആറിന്റെ പേരിലുള്ള പാർട്ടിയുടെ വൻ വിജയത്തിന് ചിത്രത്തിന്റെ വിജയവും ഒരു കാരണമാണ് എന്ന് നിരീക്ഷകർ പറയുന്നു.യാത്ര വൻ വിജയമായപ്പോൾ, എൻ ടി ആറിന്റെ ജീവിതം പ്രമേയമാക്കിയ കഥാ നായഗഡുവിനു തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇലെക്ഷനിൽ പ്രത്യേകിച്ച് ആ ചിത്രത്തിന് പ്രേക്ഷക ഹൃദയങ്ങളിൽ സാനിധ്യം നേടാൻ സാധിച്ചില്ല. വൈ എസ് ആറിന്റെ അപ്രതീക്ഷിത മരണം റിയൽ ഫൂട്ടേജിലൂടെ അവതരിപ്പിച്ചത് തന്നെയായിരുന്നു യാത്രയുടെ പ്രധാന ആകർഷണം.

Comments are closed.