വൈ എസ് ആര്‍ ആകാന്‍ മമ്മൂട്ടി എത്തി!!!സെറ്റിൽ അണിയറ പ്രവർത്തകരുടെ ഗംഭീര വരവേൽപ്പ്!!!ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് തെലുങ്ക് ദേശത്തിന്റെ വലിയ നേതാവായിരുന്ന വൈ എസ് ആറുടെ ജീവിതം പറയുന്ന “യാത്ര” ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആരംഭിച്ചു. സെറ്റിൽ എത്തിയ താരത്തെ അണിയറ പ്രവർത്തകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. അട്ടവും പാട്ടുമായിയാണ് നിർമാതാവും, സംവിധായകനും അടങ്ങിയ സംഘം മമ്മൂട്ടിയെ സ്വികരിച്ചത്.

യുവ സംവിധായകൻ മഹി രാഘവ് സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ ഫെമയിൽ ലീഡ് അവതരിപ്പിക്കുന്നത് നയൻ‌താരയാണ്. ചിത്രത്തിന്റെ തിരക്കഥ ആരംഭിക്കുമ്പോൾ തന്നെ വൈ എസ് ആർ എന്ന വലിയ നേതാവിന്റെ അവതരിപ്പിക്കാൻ ആദ്യ ചോയിസ് മമ്മൂട്ടി തന്നെ ആയിരുന്നുവെന്ന് മാഹി വി രാഘവ് നേരത്തെ വ്യക്തമാക്കിരുന്നു. സംവിധായകനും കൂട്ടരും ചിത്രത്തിലൂടെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മമ്മുട്ടിയ്ക്ക് നന്നായി ബോധ്യപ്പെട്ടത്തോടെ ഡേറ്റ് നൽകുകയായിരുന്നു. വൈ എസ് ആറിന്റെ 1500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു കാല്‍നട ജാഥയാണ് യാത്ര എന്ന ഈ സിനിമയ്ക്ക് ആധാരം.

വൈ എസ് ആറിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നു അത് . ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്നു വൈ.എസ്. ആർ. നാലുതവണയും കടപ്പ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. പ്രശസ്ത ബാനറായ 70 എം എം എന്റെർറ്റൈന്മെന്റ്സ് ആണ് യാത്ര എന്ന ചിത്രം നിർമ്മിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍.

Comments are closed.