പ്രേക്ഷകർ ശ്രദ്ധിക്കുന്ന അല്ലെങ്കിൽ എടുത്തു പറയുന്ന സിനിമകളിലെ മിക്ക ഷോട്ടുകൾക്ക് പിന്നിൽ വലിയ രീതിയിലുള്ള പ്ലാനിങ്ങും പല തരത്തിലെ റിഗ്ഗുകളും ആവശ്യമാണ്. ഇത്തരത്തിൽ ഡയറക്റ്റ് കാമറ യൂസ് അപ്രാപ്യമായ പല സ്ഥലങ്ങളിലും റിഗ്ഗുകൾ സെറ്റ് ചെയ്തു ഷോട്ടുകൾ സൃഷ്ടിക്കാൻ കഴിയാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ക്യാമറയ്ക്ക് പിന്നില്‍ എഞ്ചിനിയറാണ് ചന്ദ്രകാന്ത് മാധവന്. അതിയായ സിനിമ മോഹം ഉണ്ടായിരുന്നു എങ്കിലും ചന്ദ്രകാന്ത് തിരഞ്ഞെടുത്തത് എൻജിനീയറിങ്ങിൽ വഴിയാണ്. പഠനകാലത്തു തന്നെ മിനി ജിബ്ബ് ഉണ്ടാക്കി സിനിമാക്കാർക്ക് ഇടയിൽ ശ്രദ്ധേയനായി. ഒടുവിൽ പതിയെ സിനിമയുടെ വഴിയിലേക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷയിലെയും സിനിമകൾക്ക് വേണ്ടി റിഗ് നിർമ്മിച്ചിട്ടുണ്ട് ചന്ദ്രകാന്ത്..
‘യൂണിറ്റ് എന്ന് പറഞ്ഞാല്‍ അവര്‍ പല ഉപകരണങ്ങളും വാങ്ങിയ ശേഷം ചിത്രീകരണങ്ങള്‍ക്ക് വിട്ടുകൊടുക്കും. ഞാന്‍ ഓരോ ചിത്രത്തിന്റെയും ക്യാമറമാന് പറയുന്നതിന് അനുസരിച്ച് ക്യാമറ ഡിസൈന്‍ ചെയ്യും. ക്യാമറയുടെ ഭാരം കുറയ്ക്കുക, 360 ഡിഗ്രി ബോഡി ക്യാമറ ഉണ്ടാക്കുക എന്നിങ്ങനെയുള്ളജോലികളാണ് ഞാന്‍ ചെയ്യുന്നത്’ ചന്ദ്രകാന്ത് പറയുന്നത് ഇങ്ങനെ. രാജീവ് രവി ഛായാഗ്രഹണം ഒരുക്കിയ വൈറസിലും ചന്ദ്രകാന്ത് റിഗ്ഗുകൾ ഒരുക്കി നൽകിയിട്ടുണ്ട്. ചിത്രത്തിലെ സ്ട്രക്ചര്‍ ഷോട്ടുകളും, സീലിങ്ങ് ഷോട്ടുകളുമെല്ലാം ശ്രദ്ധേയമായെങ്കിൽ അതിനു പിന്നിൽ ഈ ചെറുപ്പക്കാരന്റെ മികവ് കൂടെയുണ്ട്. വൈറസിന് വേണ്ടി സീലിങ്ങ് ക്യാമറ മൗണ്ടുകളും സ്ട്രക്ചര്‍ റിഗ്ഗുകളും ഹെവി ഡ്യൂട്ടി മോട്ടോറൈസ്ഡ് സ്ളൈഡറുകളുമാണ് ഉണ്ടാക്കിയത് എന്ന് ചന്ദ്രകാന്ത് പറയുന്നു.’കൃത്യമായി എവിടെ എന്താണ് വേണ്ടതെന്ന് രാജീവേട്ടന് പറയും. അത് അനുസരിച്ച് ആ പൊസിഷനുകളില്‍ ക്യാമറ സെറ്റ് ചെയ്യുക എന്നത് മാത്രമാണ് ജോലി’ എന്നും ചന്ദ്രകാന്ത് പറയുന്നു.
“മലയാള സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ മജീഷ്യന്മാരാണ്. കാരണം 30 ദിവസം കൊണ്ട് 90 സീന്‍ തീര്‍ക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. കൂടുതല്‍ താരങ്ങളെ വച്ച് കുറഞ്ഞ ചിലവില്‍ ചിത്രം നിര്‍മ്മിക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയുകയുള്ളൂ. അവിടെ റിഗ്ഗിംഗ് കൂടി കൃത്യമായി ഉപയോഗിച്ചാല്‍ ലോകോത്തര നിലവാരമുള്ള ചിത്രങ്ങള്‍ നമുക്ക് ഒരുക്കാന്‍ സാധിക്കും.”ചന്ദ്രകാന്തിന്റെ വാക്കുകൾ ഇങ്ങനെ വൈറസിൽ ആംബുലന്‍സില്‍ നിന്നുള്ള സ്ട്രക്ചറിന് വേണ്ടി റിഗ് ഉണ്ടാക്കാനായിരുന്നു കുറച്ചു പ്രയാസപ്പെട്ടത് എന്നും ചന്ദ്രകാന്ത് കൂട്ടിച്ചേർക്കുന്നു….