വൈറലായി ദിലീപ് കാവ്യാ ദമ്പതികളുടെ പുതിയ ചിത്രം!!!ഫോട്ടോസ് കാണാം…മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. ദിലീപിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നായികാ എന്ന നേട്ടവും കാവ്യാ മാധവനുണ്ട്. . ഒക്ടോബര് 19 നു ആണ് കാവ്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാവ്യാ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മകളുടെ പേര് മഹാ ലക്ഷ്മി എന്നാണ്.

ദിലീപും കാവ്യയും ഒത്തുള്ള ചിത്രങ്ങൾ അത്രകണ്ട് സോഷ്യൽ മീഡിയയിൽ വരാറില്ല. എന്നാൽ അപൂർവമായെങ്കിലും ലഭിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോ ഇപ്പോൾ വൈറലാണ്. ദിലീപ് ഓൺലൈൻ പുറത്തു വിട്ട ചിത്രം ദിലീപ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പുത്തൻ ചിത്രത്തിലെ ലുക്കിൽ ആണ് ദിലീപ് എത്തിയത്. ദേ പുട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ആണ് ഈ ഫോട്ടോ എടുത്തത്..

ദിലീപിന്റേതായി ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആക്ഷൻ കിംഗ് അർജുനുമൊപ്പം ദിലീപ് ഒന്നിക്കുന്ന ചിത്രം ജാക്ക് ഡാനിയേൽസിന്റെ പൂജ ഇന്ന് നടന്നിരുന്നു. സ്പീഡ് ട്രാക്, ഐൻജെൽ ജോൺ എന്നി ചിത്രങ്ങൾ ഒരുക്കിയ ജയസൂര്യ ആണ് സംവിധായകൻ. വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണവും നടക്കുകയാണ്. പ്രൊഫസർ ഡിങ്കൻ ആയിരിക്കും ദിലീപിന്റെ അടുത്ത റീലീസ്

Comments are closed.