വെറുമൊരു കൊമേഡിയൻ മാത്രമല്ല ജാഫർ ഇടുക്കി… അസാധ്യ നടനുമാണ്…

0
571

ജാഫർ ഇടുക്കിയെ പറ്റി പറയുമ്പോൾ പെട്ടന്ന് ഓര്‍മ്മ വരുന്നത് പണ്ട് സൂര്യ ടി വി സംപ്രേക്ഷണം ചെയ്ത എട്ടു സുന്ദരികളും ഞാനും എന്ന സിറ്റ് കോമിലെ ഗൂർഖ വേഷമാണ്. അല്പം ഹൈപ്പർ ആക്റ്റിംഗിന്റെ വശപിശകുകൾ ഉണ്ടായിരുന്നു എങ്കിലും ചില ട്രേഡ് മാർക്ക് ഐറ്റംസ് പുള്ളിയെ മറ്റുള്ള കോമേഡിയൻസിൽ നിന്നും വ്യത്യസ്തനാക്കി നിർത്തി. അതിനു മുൻപ് തന്നെ ജാഫർ ഇടുക്കി സ്റ്റേജ് ഷോകളിൽ ഒരുപാട് കൈയടി നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ബിഗ് ബ്രേക്ക് അതായിരുന്നു എന്ന് തോന്നുന്നു. പിന്നീട് പലയിടത്തായി അദ്ദേഹത്തിനെ കണ്ടു ബിഗ് സ്‌ക്രീനിൽ അദ്ദേഹം അഭിനയിച്ചത് കൂടുതലും നേരത്തെ പറഞ്ഞത് പോലെ ഹൈപ്പർ ആയ കോമെടി വേഷങ്ങളാണ്.ജാഫർ ഇടുക്കി എന്ന കോമെടി നടൻ എന്ന ബ്രാൻഡും അദ്ദേഹത്തിന് കഴുത്തിൽ ചാർത്തികിട്ടി. പരാതിയേതുമില്ലാതെ അദ്ദേഹം അത് ചുമക്കുകയൂം ചെയ്തു.

ഞാനടക്കമുള്ള പ്രേക്ഷകർ അദ്ദേഹത്തിന് കല്പിച്ചു കൊടുത്ത ഒരു സ്‌പൈസ് ഉണ്ട്. പുള്ളിക്ക് ഇന്നതെ പറ്റു എന്നുള്ള നമ്മുടെ മുൻവിധി പൊളിച്ചു എഴുതുകയാണ് ജാഫർ ഇടുക്കി, അതി വേഗത്തിലൊന്നുമല്ല പതിയെ പതിയെ അദ്ദേഹം, പേരിനു മുന്നിലുള്ള കോമഡി എന്ന ടാഗ് മാറ്റി നടൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയാണ്. ജാഫർ ഇടുക്കിയിലെ ഗംഭീര നടന്റെ Glimpses ആദ്യം കണ്ടത് മഹേഷിന്റെ പ്രതികാരത്തിലാണ്. അതിങ്ങനെ ഇടക്കിടെ വീണ്ടും വീണ്ടും വെളിച്ചം കണ്ടു വന്നു. ഞെട്ടിച്ചത് ഇഷ്ഖ് ആണ്. പല ഷെഡുകൾ ഉള്ള മുകുന്ദനെ അസാധ്യമായി ,ഇരുത്തം വന്ന ഒരു നടനെ പോലെ അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചപ്പോൾ തകർന്നു പോയത് മുൻവിധിയുടെ കൊട്ടാരങ്ങളാണ്. നമ്മളൊക്കെ ഓരോ മനുഷ്യരുടെ ഉള്ളിലെ ടാലന്റുകൾ എത്ര അപ്രസക്തമായി ആണ് നോക്കി കാണുന്നത് എന്ന് തോന്നിപ്പോകുന്ന പ്രകടനം.

ലിജോയുടെ ജല്ലിക്കട്ടിൽ എത്തിയപ്പോൾ ജാഫർ ഇടുക്കി എന്ന അസാധ്യ പെർഫോമാറോട് ബഹുമാനം കൂട്ടുകയാണ്. ആദ്യ സീനുകളിൽ ഒന്നിലെ മൂന്ന് മിനിറ്റോളം നീണ്ട ഒരു സെമി മോണോലോഗ് ഐറ്റം എന്ത് കിടിലനായി ആണ് പുള്ളി ഡെലിവർ ചെയ്തിരിക്കുന്നത്. ചെറിയ കട്ട് ഷോട്ടുകൾ എക്സിക്യൂട്ട് ചെയ്യുമ്പോലെ അല്ല ഇത്തരമൊരു ട്രാക്കിംഗ് ഷോട്ട് ഒരു നടന് എക്സിക്യട്ട്ചെയേണ്ടി വരുക. അതിനു അപാരമായ ടൈമിംഗ് വേണം, ശക്തമായ കാമറ അവയർനെസ്സ് വേണം.. ഇരുത്തം വന്നൊരു നടന് മാത്രം പറ്റുന്ന ഒരു കാര്യമാണത്. മുൻവിധികളും വാർപ്പ് മാതൃകകളും ഉടച്ചു വാർക്കേണ്ടത് ഒരു നടന്റെ ധർമമാണ്, അപ്പോഴാണ് അയാൾ ആ പേരിനോട് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്നത്. ആ മനുഷ്യൻ ആ വഴിലേക്ക് നടക്കുകയാണ്….

– Jinu Anilkumar