വി.പി സത്യന്‍റെ ഭാര്യ പറഞ്ഞ വാക്കുകള്‍ തന്നിൽ ആത്മവിശ്വാസം ഉയര്‍ത്തി : ജയസൂര്യമലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപികുമയാണ് ഇനി ജയസുര്യ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ എന്ന ചിത്രം പ്രശസ്ത ഫുട്ബോളർ വി.പി സത്യന്‍റെ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ വി പി സത്യൻ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത അനുഭവ നിമിഷങ്ങളെകുറിച്ച് ജയസുര്യ മാതൃഭുമിയിൽ പങ്കുവയ്ക്കുകയുണ്ടായി.

മലയാളത്തിൽ ആദ്യത്തെ സ്പോർട്ട്സ് ബയോപിക്. അതിന്‍റെ വെല്ലുവിളികൾക്ക് പുറമെയാണ് മഹാനായ ഒരു ഫുട്ബോൾ കളിക്കാരന്‍റെ ജീവിതമാണ് സിനിമയാക്കുന്നത് എന്ന കാര്യം. അതിന്‍റെ പൂർണതയിൽ ഈ വേഷം അവതരിപ്പിക്കാൻ കഴിയണം, അദ്ദേഹത്തിന്‍റെ ജീവിതത്തോട് നീതി പുലർത്തണം എന്നതൊക്കെ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ജയസുര്യ പറയുന്നു.

സത്യനാവാൻ താൻ ഏറെ മാനസികമായും ശാരീരികവുമായും ഒരുപാട് തയ്യാറെടുപ്പുകൾ എടുക്കുകയും അതിനായി എല്ലാ തിരക്കുകളും മാറ്റിവച്ചുവെന്നും ജയസുര്യ പറയുന്നു. വി.പി സത്യന്‍റെ സുഹൃത്തുക്കളിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും, ഭാര്യയിൽ നിന്നുമെല്ലാമാണ് അദ്ദേഹത്തെക്കുറിച്ച് ജയസുര്യ കൂടുതൽ മനസ്സിലാക്കിയത്. സത്യൻ എന്ന വ്യക്തിയോട് എല്ലാവർക്കും കടുത്ത ആദരവും, ആരാധനയുമാണ്, അടുത്തറിയുന്നവർക്ക് സത്യൻ ഒരു നൊമ്പരമാണെന്ന് ജയസുര്യ പറയുന്നു. ഷൂട്ടിങ്ങിന് വേണ്ടി വി.പി സത്യൻ ഉപയോഗിച്ചിരുന്ന ശരിക്കുമുള്ള കോട്ടും, ബെൽറ്റുമാണ് ജയസൂര്യ ഉപയോഗിച്ചതെന്നും. ആ ബെൽറ്റിന്‍റെ സൈസ് തനിക്ക് കിറുകൃത്യമായിരുന്നു. ആ ബെൽറ്റ്‌ ധരിച്ചപ്പോൾ വല്ലാത്തൊരു വികാരവും, ധൈര്യവും കിട്ടുകയും ഷൂട്ടിങ് നടക്കുന്ന സമയത്തൊക്കെ അദ്ദേഹം കൂടെയുള്ളതുപോലുള്ള ഒരു അനുഭവം ലഭിക്കുകയും ചെയ്തു എന്ന് ജയസൂര്യ വ്യക്തമാക്കി.

വി പി സത്യന്‍റെ കളിയുടെ വീഡിയോയും മറ്റും ലഭ്യമല്ലാത്തത് വലിയ പ്രശ്നമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ഭാര്യയോടും, സുഹൃത്തുക്കളോടും നടപ്പിനെയും കളിയിലും ശൈലിയെ കുറിച്ച് ജയസൂര്യ ചോദിച്ച് അറിയുക ഉണ്ടായി. “സത്യേട്ടന്‍റെ യൂണിഫോമിൽ നിൽക്കുന്ന ചിത്രം താൻ അദ്ദേഹത്തിന്റെ ഭാര്യ അനിതച്ചേച്ചിക്ക് അയച്ചുകൊടുത്തുവെന്നും. ചേച്ചി പറഞ്ഞു സത്യേട്ടനെപ്പോലെ തന്നെയുണ്ട്. ആ വാക്കുകൾ നൽകിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല, അത് തന്നിൽ ആത്മവിശ്വാസം ഉയർത്താൻ കാരണമായി എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

Comments are closed.