വിഷു ചിത്രങ്ങളിൽ സ്ട്രോങ്ങായി പുത്തൻപണം മുന്നോട്ട്

0
328
വൻ സ്വീകരണത്തോടെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പുത്തൻപണം മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. കേരളത്തിൽ മാത്രമായി 135 തീയറ്ററുകളിൽ എത്തിയ സിനിമയ്ക്ക്,നാടെങ്ങും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ ഒരുക്കിയത്. ‘നോട്ടോട്ടം’ പ്രമേയമാക്കിയ സിനിമയിൽ നാടെങ്ങും നൊട്ടിനു വേണ്ടി നെട്ടോട്ടം ഓടിയ സാഹചര്യവും അതിൻ മൂലമുള്ള പ്രശ്നങ്ങളും പ്രതിപാദിക്കുന്ന സിനിമ മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടിന്റെ മറ്റൊരു ഗംഭീര സിനിമയാണെന്നാണ് പ്രേക്ഷക പ്രതികരണം. കാസറഗോഡുകാരൻ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തിയപ്പോൾ മമ്മൂട്ടിയുടെ ഭാഷാവൈദഗ്ധ്യം തെളിയിക്കുന്ന മറ്റൊരു സിനിമ കൂടിയാകുന്നുണ്ട് പുത്തൻപണം. രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സിനിമ തിയറ്ററുകളിൽ ഹൌസ്ഫുൾ ഷോകൾ തീർത്തു തകർത്തോടുകയാണ്, ഈ കൂട്ടുകെട്ടിൽ നിന്നും മലയാളത്തിന് ലഭിച്ച ,മറ്റൊരു മികച്ച കഥാപാത്രം തന്നെയാണ് പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായ്. ബൈജു, കോട്ടയം നസീർ, ഇനിയ, നിരഞ്ജന, മമ്മൂക്കോയ, ഇന്ദ്രൻസ് എന്നിവരാണ് പുത്തൻപണത്തിലെ മറ്റു കഥാപാത്രങ്ങൾ