വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയപ്പോൾ;ചിത്രങ്ങൾ കാണാംമലയാളികളുടെ ബിഗ് എംസ് അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്. അപൂർവമായി മാത്രമായി ഇരുവരെയും ഒന്നിച്ചു കാണാറുള്ളു. പൊതു വേദികളിലും മറ്റും അധികം ഒരുമിച്ചെത്താത്ത ഇവർ അടുത്തിടെ ഒരു വിവാഹ ചടങ്ങിന്റെ ഭാഗമായി ഒരുമിച്ചു എത്തി. ഇക്കുറി ഇരുവരും ഒന്നിച്ചെത്തിയത് നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ മകൾ ഷാരോണിന്റെ വിവാഹസത്കാരച്ചടങ്ങിനാണ്. കൊച്ചിയിലായിരുന്നു ചടങ്ങ്.

മോഹൻലാലിൻറെ വമ്പൻ പ്രൊജക്റ്റ് കുഞ്ഞാലി മരക്കാരിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് സന്തോഷ് കുരുവിള. ആഷിഖ് അബുവിനോപ്പം ഒരുപിടി ചിത്രങ്ങൾ സന്തോഷ് കുരുവിള നിർമ്മിച്ചിട്ടുണ്ട്. സന്തോഷ് ടി കുരുവിള തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ദിലീപ്, ടൊവീനോ തോമസ്, നമിത പ്രമോദ്, അപർണ ബാലമുരളി, ഐശ്വര്യലക്ഷ്മി, എന്നിവരും ചടങ്ങിനെത്തി..ചിത്രങ്ങൾ കാണാം…

Comments are closed.