വില്ലൻ വളരെ വേറിട്ടൊരു ചിത്രം -ഋഷിരാജ് സിംഗ് IPSവില്ലൻ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ 4. 91 കോടി രൂപ നേടി കളക്ഷൻ റെക്കോർഡിട്ട ചിത്രം ഇപ്പോഴും മെയിൻ സെന്ററുകളിൽ നല്ല കളക്ഷനോടെ തുടരുന്നുണ്ട്. ചിത്രത്തെ പ്രകീർത്തിച്ചു ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് ഇന്നലെ ഫേസ്ബുക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

“ജീവിതത്തിനോട് വളരെ വേറിട്ട സമീപനം പുലർത്തുന്ന ഒരു നായകന്റെ കഥയാണ് വില്ലൻ. ഒരുപാട് കഷ്ടതകൾ അയാളുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. പ്രതികാരത്തിനായി പ്രതിബന്ധങ്ങളെ തച്ചുടച്ചു മുന്നേറുന്ന സാധാരണ നായകന്മാരിൽ നിന്ന് അയാൾ വ്യത്യസ്തനാണ്. ഒരു വ്യത്യസ്ത അപ്രോച് ആണ് ചിത്രത്തിൽ ഈ കാര്യങ്ങളിൽ സംവിധായകൻ പുലർത്തിയിട്ടുള്ളത്

വോളന്ററി റിട്ടയർമെന്റിന്റെ എടുകുന്നതിന് മുൻപിലുള്ള അവസാന ദിവസം ഒരു മർഡർ കേസ് അന്വേഷിക്കേണ്ടി വരുന്ന ഒരു സീനിയർ പോലീസ് ഓഫീസറിന്റെ റോളിലാണ് മോഹൻലാൽ എത്തുന്നത്. അന്വേഷണത്തിനൊടുവിൽ തന്റെ കുടുംബത്തിനേറ്റ ദുരന്തത്തിന് ഈ കേസുമായി എവിടയെക്കയോ ബന്ധമുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു

പ്രതികാരം എന്നതിന് ഒരു അർത്ഥവുമില്ലെന്നു പറയുന്ന ചിത്രമാണ് വില്ലൻ. തെറ്റ് ചെയ്യുന്നവരോട് പോലും ക്ഷമിക്കാൻ പറയുന്ന പ്രമേയം ഏറെ പ്രശംസ അർഹിക്കുന്നു. എല്ലാ തവണത്തേയും പോലെ മോഹൻലാലിൻറെ അഭിനയം വളരെ നാച്യുറലും കഥാപാത്രത്തെ പൂർണമായും അറിയുന്ന രീതിയിലുമാണ്. രണ്ട് വില്ലൻ കഥാപാത്രങ്ങളായി എത്തിയ വിശാലിന്റെയും, ശ്രീകാന്തിന്റെയും പ്രകടനം കൈയടി അർഹിക്കുന്നു. മലയാള ചിത്രങ്ങളിൽ അത്രകണ്ട് പരിചിതമല്ലാത്ത ആക്ഷൻ സീനുകൾ ചിത്രത്തിലുണ്ട്

Comments are closed.