വില്ലൻ ഒരു ഡാർക്ക് ഇമോഷണൽ ത്രില്ലറാണ്, ചിത്രത്തെ സ്വീകരിച്ചതിനു നന്ദി – മോഹൻലാൽആയിരത്തിലധികം ഷോകൾ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയോടെ എത്തിയ വില്ലൻ മികച്ച കളക്ഷൻ ആണ് ആദ്യ ദിനം നേടിയത്. ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീം നാലാം തവണ ഒന്നിക്കുന്ന ചിത്രമായ വില്ലൻ 8 കെ യിൽ ചിത്രീകരിക്കുന്ന ആദ്യ മലയാളം ചിത്രമെന്ന നേട്ടവുമായി ആണ് എത്തിയത്. മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഓഫീസറായി മോഹൻലാൽ എത്തിയ ചിത്രത്തെ പറ്റിയും മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പറഞ്ഞത് ഇങ്ങനെ.

“വില്ലൻ എന്ന ചിത്രത്തെ സന്തോഷപൂർവൻ സ്വീകരിച്ചതിനു പ്രേക്ഷകർക്ക് നന്ദി. അത് ഒരു ഡാർക്ക് ഇമോഷണൽ ത്രില്ലെർ എന്ന ജോണറിൽ പെടുന്ന സിനിമയാണ് എന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളും അത് തന്നെയാണ് ഉദ്ദേശിച്ചത്. വളരെ സ്ലോ പേസിൽ പോകുന്ന ഒരു ചിത്രമാണ് വില്ലൻ, അക്കാദമിക്കലി കൂടെ ഒരു ഫിലിം മേക്കറിന് ഒരുപാട് പഠിക്കാവുന്ന ചിത്രമാണ് പ്ലസ് പ്ലസ് അതിലെ ഇമോഷണൽ സൈഡ് വളരെയധികം ശ്രദ്ധിക്കപ്പെടും.

രണ്ടു കൈകളും നീട്ടി സിനിമയെ സ്വീകരിച്ച എല്ലാവര്ക്കും നന്ദി, പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാകും ഈ ചിത്രം. ഒരുപാട് ഡിസ്സ്കസ് ചെയ്തു ചെയ്തൊരു സിനിമയാണ് വില്ലൻ. ഒരു നടനെന്ന നിലയിൽ എന്റെ കഥാപാത്രം ഒരുപാട് സംതൃപ്തി പകർന്നു തന്നിരുന്നു.”

Comments are closed.