വില്ലന്‍റെ ബുക്കിംഗ് – മിനിറ്റുകൾക്കുള്ളിൽ ഏരീസ് പ്ളെക്സിലെ 70 ശതമാനം ടിക്കറ്റും വിറ്റുപോയി!!

0
266

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ ഒക്ടോബർ 27 നു തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ തുടങ്ങി. ബി ഉണ്ണികൃഷ്ണനോടൊപ്പം മോഹൻലാൽ നാലാം തവണ ഒന്നിക്കുന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്. ഇരുപതു കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായ റോക്ക് ലൈൻ ഫിലിംസ് ആണ്.ബജരംഗി ഭായ്ജാൻ പോലുള്ള ചിത്രങ്ങൾ നിർമ്മിച്ച അവരുടെ ആദ്യ മലയാള ചിത്രമാണിത്.

ഇന്ന് ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ ശേഷം ഫില്ലിംഗ് റേറ്റ് മികച്ച രീതിയിലാണ് മുന്നേറുന്നത്. തിരുവനന്തപുരം ഏരീസ് പ്ളെക്സിലെ എട്ടു ഷോകളിൽ അഞ്ചിലും വേഗത്തിലാണ് ടിക്കറ്റുകൾ ബുക്ക് ആയിരിക്കുന്നത്. ബുക്കിംഗ് ഓപ്പൺ ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ ആദ്യ ഷോയുടെ 70-80 ശതമാനം വിറ്റു പോയിരുന്നു, തിരുവനന്തപുരം ന്യൂ തീയേറ്ററിലും സ്ഥിതി അത് തന്നെയാണ്. എറണാകുളം മുൾട്ടിപ്ളെക്സിലെ ബുക്കിംഗ് ഓപ്പൺ ആയിട്ടുണ്ട് അവിടെയും മികച്ച രീതിയിലാണ് ഫില്ലിംഗ് റേറ്റ്.

തമിഴ് താരം വിശാൽ ആദ്യമായി മോഹൻലാലിനൊപ്പം ഒന്നിക്കുന്ന ചിത്രത്തിൽ രാശി ഖന്ന, ഹൻസിക, തെലുങ്കു താരം ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്നുണ്ട്. ഒപ്പം എന്ന ചിത്രത്തിന് സംഗീത സംവിധാനം ചെയ്ത ഫോർ മ്യൂസിക് സംഗീതം നൽകുന്ന വില്ലനിലെ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഉണ്ട്. ഇന്ത്യയിൽ ആദ്യമായി 8 k റെസൊല്യൂഷനിൽ ചിത്രീകരിക്കപ്പെട്ട ചിത്രമാണ് വില്ലൻ.