വിനയൻ ഇല്ലായിരുന്നെങ്കിൽ പ്രിത്വിയും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല-മല്ലിക സുകുമാരൻസംവിധായകൻ വിനായനാണ് പൃഥ്വിരാജിനെയും ഇന്ദ്രജിത്തനെയും മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയെത്തന്നും, അതിനു ശേഷം അവർക്കിതുവരെ അഭിനയജീവിതത്തിൽ തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും മല്ലികാസുകുമാരൻ പറഞ്ഞു.

സംവിധായകൻ വിനയന്റെ “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന പുതിയ ചിത്രത്തിന്റെ പൂജാവേദിയിലാണ് മല്ലികാസുകുമാരൻ മനസുതുറന്നത്. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ മിനിസ്ക്രീനിലൂടെ ശ്രധേയനായ രാജമണിയാണ് മുഖ്യ വേഷത്തിൽ എത്തുന്നത്.

വിനയൻ ചിത്രങ്ങളിൽ അഭിനയിക്കാൻ താര സങ്കടനയായ ‘അമ്മ’ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിച്ചതോടെ ഹണിറോസ്, ജോയി മാത്യു, സലീം കുമാർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Comments are closed.