വിജയ് സേതുപതിയുടെ ശബ്ദം അനുകരിച്ചു വിജയ്‌ സേതുപതിയെ ഞെട്ടിച്ച മലയാളി ആരാധകൻ!!!

0
310

കേരളത്തിലും വളരെയധികം ആരാധകരുള്ള താരമാണ് വിജയ് സേതുപതി. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി വിജയ് സേതുപതി കേരളത്തിൽ എത്തിയിരിക്കുകയാണ്..സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ എന്ന ചിത്രമാണ് കേരളത്തിൽ ചിത്രീകരിക്കുന്നത്. എം സുകുമാർ ആണ് സിനിമാട്ടോഗ്രഫി നിർവഹിക്കുന്നത്. ഷൂട്ടിനെത്തിയ താരത്തിനെ കാണാൻ ജന പ്രവാഹമാണ്, ആരാധകരോടൊപ്പം സെൽഫി എടുക്കാൻ താരം സമയം കണ്ടെത്തുന്നുണ്ട്.

വിജയ് സേതുപതിയെ കാണാൻ എത്തുന്ന ആരാധകർക്ക് വേണ്ടി ചിലവഴിക്കാൻ അദ്ദേഹം തിരക്കിട്ട shooting ഷെഡ്യൂളിന് ഇടയിലും സമയം കണ്ടെത്തുന്നുണ്ട് . ഓരോ ആരാധകനെയും കണ്ടു അവരോട് സംസാരിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് വൈറലായ ഒരു വീഡിയോ ഉണ്ട്.

വിജയ് സേതുപതിയെ കാണാൻ എത്തിയ ഒരു ആരാധകൻ അദ്ദേഹത്തിന്റെ മുന്നിൽ വച്ച് അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. യുവാവിന്റെ ശബ്ദാനുകരണം കഴിഞ്ഞു വിജയ് സേതുപതി നന്നായിട്ടുണ്ട് എന്ന് പറയുകയും. ചുറ്റും കൂടി നിന്നവരോട് കൈകൾ കൊട്ടി ആ യുവാവിനെ അനുമോദിക്കാൻ പറയുന്നതും ആ വിഡിയോയിൽ കാണാം…