വിജയ് സേതുപതിക്ക് ട്രിബ്യുട്ട് – പിറന്നാൾ ദിന കിടിലൻ മാഷപ്പ് വീഡിയോ!!!വിജയ് ഗുരുനാഥ സേതുപതി. ഈ പേര് ഇന്ന് തമിഴ് സിനിമ ലോകത്തു ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ഒരാളുടെയാണ്. ജൂനിയർ ആർട്ടിസ്റ്റായി ജീവിതം തുടങ്ങി പതിയെ പടവുകൾ ചവുട്ടിക്കയറി സിനിമയുടെ മുകളിലെത്തി വിജയ് സേതുപതിയുടെ ജീവിതം ഒരു ഇൻസ്പിറേഷൻ തന്നെയാണ്. പുതുപേട്ട എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ് ആയി എത്തിയ വിജയ് സേതുപതി ഇന്ന് പേട്ട എന്ന രജനികാന്ത് ചിത്രത്തിൽ അദ്ദേഹത്തിന്റെ വില്ലനായി ഓൺ സ്‌ക്രീനിൽ നിറഞ്ഞാടി എത്തി നിൽക്കുകയാണ്.

16 വർഷങ്ങൾക്കു മുൻപ് ജോലി തേടി വിജയ് സേതുപതി നാട് വിട്ടു. ദുബായിയിൽ ഒരു അക്കൗണ്ടന്റ് ആയി 3 വർഷം ജോലി നോക്കി സിനിമയോടുള്ള ഭ്രാന്ത്‌ മൂത്ത് ജോലി മതിയാകി നാട് വിട്ടു. വീട്ടുകാരും കുടുബക്കാരുമൊക്കെ കണക്കറ്റ് പരിഹസിച്ചു. ദുബായിയിൽ നിന്നും ലഭിച്ച തുച്ചമായ സേവിങ്സ് കൈയിലുണ്ടായിരുന്നത് കൊണ്ട് കല്യാണം നടത്തി, ഇഷ്ടപെട്ട പെൺകുട്ടിയായ ജെസ്സിയെയാണ് വിവാഹം കഴിച്ചത്. ഓരോ ദിനം കഴിഞ്ഞു പോകുമ്പോളും നാളെയെ പറ്റിയുള്ള ചിന്തകൾ, ഒപ്പം സിനിമ മോഹവും. ഒടുവിൽ കൂത്ത്‌ പാട്ടാരൈ എന്ന നാടകസംഘത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറി. ജീവികാനുള്ള വകയും ഒപ്പം സിനിമയെന്ന സ്വപനത്തോടുള്ള അഭിനിവേശമായിരുന്നു ആ നാടകസംഘം.

ചെറിയ ചെറിയ റോളുകൾ നടന്മാരെ ലഭിക്കാത്ത അവസരങ്ങളിൽ ചെയ്തു തുടങ്ങി. തമിഴ്നാട് മുഴുവനും കൂത്ത്‌ പാട്ടരരയുടെ കൂടെ ചുറ്റി നാടകങ്ങളിൽ അഭിനയിച്ചു. ഇതിനിടെ സിനിമകളിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ അഭിനയിച്ചു. ബന്ധുക്കൾ കുറ്റം പറഞ്ഞപ്പോള്‍ വിജയ്‌യുടെ നെടുംതൂണായി നിന്നത് ഭാര്യ ജെസ്സിയാണ്. ഇതിനിടെ സൺ ടി വി യിൽ നടന്ന ഹ്രസ്വ ചിത്ര മത്സരമായ നാളെയിൻ യേർകുനാർ എന്ന പരിപാടിയിലെ വിവിധ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചു. ആ സംവിധായകർ തന്നെ പിന്നീടു വിജയ് സേതുപതിയെ നായകനാക്കി സിനിമകൾ ചെയ്തു എന്നുള്ളത് ചരിത്രം. സീനു രാമസ്വാമിയുടെ തേന്മെർക്ക് പരുവകാറ്റു എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെടുകയും ഒപ്പം ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ സേതുപതിയുടെ തലവര മാറിതുടങ്ങി. അടുത്ത ചിത്രം കാർത്തിക് സുബരാജിന്റെ പിസ വമ്പൻ ഹിറ്റായതിനു ശേഷം വിജയ് സേതുപതിക് തിരിഞ്ഞ് നോകേണ്ടി വന്നിട്ടില്ല. വിജയ് സേതുപതിയുടെ പിറന്നാളാണിന്നു. അദ്ദേഹത്തിന്റെ ട്രിബ്യുട്ട് ആയി ഒരു മാഷ് അപ്പ്‌ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. വീഡിയോ കാണാം

Comments are closed.