വിജയ് സൂപ്പർ നടനും, സൂപ്പർ താരവും മാത്രമല്ല സൂപ്പർ മനുഷ്യനും കൂടെ ആണ് – സിദ്ദിഖിനെതിരെ ഹരീഷ് പേരടി

0
107

അടുത്തിടെ നടൻ സിദ്ദിഖ് നമ്മുടെ സൂപ്പർ താരങ്ങളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരും കൂടെയാണെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ തമിഴ് സ്റ്റാർ വിജയ് സൂപ്പർ താരം മാത്രമാണ് സൂപ്പർ നടൻ അല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രസ്താവനക്ക് എതിരെ നടൻ ഹരീഷ് പേരടി രംഗത്ത് വന്നിട്ടുണ്ട്. തമിഴ് ചിത്രങ്ങളിൽ സജീവമായ അദ്ദേഹം വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ… സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് …”

നേരത്തെ സിദ്ദിഖ് പറഞ്ഞതിങ്ങനെയായിരുന്നു. ” സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ‘ലൂസിഫര്‍’ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്.”