വിക്രം ഒരു സിംപിൾ മനുഷ്യനല്ല അതുക്കും മേലെ !! വൈറലാകുന്ന കുറിപ്പ്….



ചിയാൻ വിക്രം.. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ഈ മനുഷ്യന് ആരാധകരെയുണ്ട്. ഒരുപക്ഷെ ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാകും അതിനു കാരണം. പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ടാകും ഒരു അവാർഡ് വേദിയിൽ തന്നെകാണാൻ എത്തിയപ്പോൾ സെക്യൂരിറ്റികൾ തടഞ്ഞ ഒരു പയ്യനെ വിളിച്ചു വരുത്തി സെൽഫി എടുത്ത ചിയാൻ വിക്രമിനെ. അദ്ദേഹം അങ്ങനെയാണ്. ആരാധകരോടു അത്രമാത്രം സ്നേഹവും ബഹുമാനവും ഉള്ളൊരു മനുഷ്യൻ..

അടുത്തിടെ അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ റീലിസിനോട് അനുബന്ധിച്ചു പ്രൊമോഷൻ പരിപാടികളുമായി കേരളത്തിൽ എത്തിയിരുന്നു. അദ്ദേഹത്തിനെ യാത്രക്കിടെ ട്രാഫിക്കിൽ വച്ചു കണ്ട ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. ആ തിരക്കേറിയ സ്ഥലത്തു പോലും അദ്ദേഹം കാണിച്ച സ്നേഹം അത്ഭുതം നിറക്കുന്ന ഒന്നാണെന്നു വിനീത് എന്ന യുവാവ് പറയുന്നു. കടരം കൊണ്ടാൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് അദ്ദേഹം എത്തിയത്. വിനീതിന്റെ കുറിപ്പ് കാണാം..

ഒത്തിരി സന്തോഷം തോന്നിയ നിമിഷം….യതിർച്ഛികമായി പി സ് സി exam കഴിഞ്ഞു വരുമ്പോൾ tvm ട്രാഫിക് വച്ചു നുമ്മ ..അന്യൻ ;റോമിയോ, … ബിഎംഡബ്ല്യുവും കാറിൽ… നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു …ഉള്ളിൽ മരണ മാസ്സ് ലുക്കിൽ നുമ്മ ചുള്ളൻ……ഗ്ലാസ് മെല്ലെ തട്ടി പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു ഉടനെ എന്ത് പറയണം എന്ന് excited ആയി നിന്നു …അണ്ണാ നീങ്ക ഉയിർ ലവ് യൂ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു….പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ് .Thanx തമ്പി …ഉൻ ഉയിർ ഉൻ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്ലയിങ് കിസ് കൊടുക്കേറെ….Me to luv u bro…സെൽഫി ഞാൻ എടുക്കാൻ ശ്രെമിച്ചു.. പുള്ളി ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ…. 😊😊😊

Comments are closed.