“വാരികുഴിയിലെ കൊലപാതകം” സിനിമയാകുന്നു!!!!മലയാളസിനിമയിൽ ഏറ്റവും രസകരമായ ഒരു ട്രെയിന്‍ യാത്ര പറയുകയും ഒപ്പം മികച്ച ത്രില്ലറും സമ്മാനിച്ച ചിത്രമായിരുന്നു 1990 ൽ ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍,മമ്മൂട്ടി, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവർ എത്തിയ ചിത്രം ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നു. മദ്രാസിലേക്ക്‌ ട്രെയിനിൽ ക്രിക്കറ്റ് കളികാണാൻ പോകുന്ന ടോണിയും കൂട്ടരും സിനിമതാരം മമ്മൂട്ടിയെ കാണുന്നതും ഫോട്ടോ എടുക്കുന്നതും മറ്റൊരു കുടുംബവുമായി പ്രശ്നമാകുന്നതും അപ്രതീക്ഷ വഴി തെരുവിലേക്ക് എത്തുന്നതുമൊക്കെ പ്രേക്ഷകർക്ക് മറക്കാനാകാത്ത സിനിമ അനുഭവങ്ങളാണ് നൽകിയത്. എന്നാൽ ട്രയിനിലെ മറ്റൊരു രസകരമായ രംഗമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച ടോണി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി മമ്മൂട്ടിയോട് പറഞ്ഞ കഥ…..

ആ…. അത് തന്നെ “വാരികുഴിയിലെ കൊലപാതകം”…. എന്നാൽ വാരി കുഴിയിലെ കൊലപാതകം സിനിമയാകുന്നു. ചിത്രത്തിന്റെ സംവിധായകനോ, എഴുത്തുകാരനോ, അഭിനയതകളോ ആരും വിചാരിച്ചിട്ടുണ്ടാകില്ല അത് സിനിമയാകുമെന്ന് ഇന്നലെ ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങിയ പുത്തന്‍ സിനിമയുടെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം.

ഈ ചിത്രത്തിന് മണിയന്‍പിള്ള പറഞ്ഞ കഥയുമായി ബന്ധമുണ്ടോയെന്ന് വഴിയേ അറിയാം. നവാഗതൻ രെജിഷ് മിഥില തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ അമിത് ചക്കാലക്കലാണ് നായകന്‍. ചിത്രത്തിൽ അഥിതി വേഷത്തിൽ ഒരു മുൻനിര യുവ നടൻ എത്തുമെന്നും അറിയുന്നു. വ്യവസായികളായ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. വാരി കുഴിയിലെ കൊലപാതകം ഒരു സസ്പെൻസ് ത്രില്ലറായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Comments are closed.