വാപ്പ എന്ന് പറയുന്നതെനിക്കൊരു മനുഷ്യൻ മാത്രമാണ്.. ഷിയാസിന്റെ വികാരനിർഭരമായ കുറിപ്പ്മേയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അത്. സോഷ്യൽ മീഡിയ മുഴുവൻ മാതൃദിന സന്ദേശങ്ങളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞിരുന്നു. പലരും തങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചു ജീവിച്ച, ജീവിക്കുന്ന അമ്മയെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു ഇന്നലെ. സെലിബ്രിറ്റികൾ അടക്കം ഈ കൂട്ടത്തിലുണ്ട്. അവരിൽ ബിഗ് ബോസിലൂടെ പ്രശസ്തനായ ഷിയാസ് കരീമും ഉണ്ടായിരിന്നു ഷിയാസ്‌ന്റെ കുറിപ്പ് ഇങ്ങനെ…

15ആം വയസ്സിൽ ആയിരുന്നു എന്റെ ഉമ്മാന്റെ കല്യാണം, ചെറിയ പ്രായത്തിൽ കല്യണം കഴിക്കുന്ന ഒരു പെണ്കുട്ടിയുടെ ജീവിത്തിൽ കൂടെ കടന്നു പോകുന്ന പ്രശ്നങ്ങൾ അത്രമേൽ വലുതാണ് , 16ആം വയസിൽ ഉമ്മയ്ക്ക് ഞാൻ ജനിച്ചു പ്രായപൂർത്തി ആകുന്നതിന് മുന്നേ ഒരു കുടുംബ ജീവിതം നയിക്കേണ്ടി വരുന്നത് ശെരിക്കും ദുഷ്കരമാണ് … വാപ്പ എന്നു പറയുന്നത് എനിക്ക് ഒരു മനുഷ്യൻ മാത്രമാണ് എന്നെ സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ എന്നെ വാപ്പ വിളിച്ചിട്ടില്ല … വാപ്പ വീട്ടിൽ ചിലവിന് തരില്ല അത് കൊണ്ട് തന്നെ ഉമ്മയാണ് ജോലിക്ക് പോയി വീട് നോക്കിയിരുന്നത് … വീട്ടു ജോലിക്കും , മെക്കാട് പണിക്കും ഒകെ പോയിട്ടാണ് ഉമ്മ എന്നെ പഠിപ്പിച്ചത് … 24 ആം വയസിൽ ഞാൻ മോഡലിംഗ് ചെയ്യുമ്പോഴും ഉമ്മയോട് ആളുകൾ ചോദിക്കും എന്താണ് ഷിയാസിന്റെ ജോലി എന്നു അപ്പോ അല്പം തല താഴ്ത്തി ഉമ്മ പറയും ” അവൻ സ്ഥിര ജോലി ആയിട്ടില്ല മോഡലിംഗ് ചെയ്യുന്നു ” എന്ന് … വർഷങ്ങൾ കഴിഞ്ഞു തല വര മാറ്റി എഴുതിയ വർഷം , കാരണം വാപ്പയും ഉമ്മയുടെയും സ്നേഹമറിഞ്ഞവർക്ക് രണ്ടുപേരോടും ആയിരിക്കും സ്നേഹം എനിക്ക് പക്ഷെ ഉമ്മയോട് മാത്രമാണ് കാരണം ഞാൻ ഉമ്മ മോൻ ആണ് … ഉമ്മയാണ് എന്നെ വളർത്തിയത് ഉമ്മയാണ് എന്നെ സപ്പോർട്ട് ചെയ്തത് , എന്നെ വീഴാതെ താങ്ങി നിർത്തിയതും എന്റെ ഉമ്മയാണ്… ഇന്നു പക്ഷേ എന്റെ ഉമ്മയ്ക്ക് അല്പം തല ഉയർത്തി 2 പേരോട് എങ്കിലും പറയാം ” ഞാൻ ഷിയാസ് കരീമിന്റെ ഉമ്മയാണ്.” എന്നു ഷിയാസ് കരീം….

Comments are closed.