വമ്പൻ റിലീസിനൊരുങ്ങി മോഹൻലാൽ സിനിമ 1971; ബീയോണ്ട് ബോർഡേഴ്സ്…1971 ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കി മേജർ രവി സംവിധാനം നിർവഹിക്കുന്ന 1971;ബീയോണ്ട് ബോർഡേഴ്സ് ഏപ്രിൽ 7 നു തിയറ്ററികളിലെത്തുകയാണ്. വമ്പൻ റിലീസാണ് സിനിമയ്ക്ക് കേരളത്തിലും പുറത്തുമായി ഒരുക്കിയിരിക്കുന്നത്. 200 നു മുകളിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് സിനിമ ഒരുങ്ങുന്നത്.നിലവില്‍ ഏറ്റവും കുടൂതല്‍ തിയേറ്ററില്‍ റിലീസ് ചെയ്തത് പുലിമുരുകാനാണ് (214). രാവിലെ 9 മണിയോടെ പലയിടത്തും ഫാൻസ്‌ ഷോ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയുടെ തെലുങ്കു തമിഴ് റിലീസിനെ പറ്റിയും, UAE റിലീസിനെ പറ്റിയും സ്ഥീതികരണം ആയി കഴിഞ്ഞാൽ ഉടൻ തന്നെ പ്രേക്ഷകരെ അറിയിക്കും എന്നാണ് സംവിധായകൻ മേജർ രവി തന്‍റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നതു.

1971

സിനിമയുടെ റിലീസിനോടനുബന്ധിച്ചു ആരാധകർ ഗംഭീര വരവേൽപ്പാണ് ഒരുക്കുന്നത്, ഇതുവരെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി നിർമ്മിക്കാവുന്ന കൂറ്റൻ കട്ട് ഔട്ട് ആണ് 1971; ബീയോണ്ട് ദി ബോർഡേഴ്സിനു വേണ്ടി തിരുവനന്തപുരത്തെ മോഹനലാൽ ആരാധകർ തയ്യാറാക്കിയിരിക്കുന്നത്. ജോർജ്ജേട്ടൻസ് പൂരത്തിന് വേണ്ടി തയാറാക്കിയ കട്ട് ഔടിന്റെ ഉയരം 70 അടി ആയിരുന്നു, ആ റെക്കോർഡാണ് 1971; ബീയോണ്ട് ബോർഡേഴ്സ് കട്ട് ഔട്ട് തകർക്കാൻ പോകുന്നത്. മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ സിനിമയ്ക്ക് വേണ്ടിയും തിരുവനന്തപുരം ആരാധകർ 60 അടി ഉയരമുള്ള കട്ട് ഔട്ട് നിർമിച്ചിരുന്നു. ശില്പി ജെയിംസ് ആണ് കട്ട് ഔട്ടിനു പിന്നിൽ.

asas

സിനിമയുടെ ട്രൈലറുകളും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു .കേണൽ മഹാദേവനായും മേജർ സഹദേവനായും രണ്ടു കഥാപാത്രങ്ങളിലാണ് മോഹൻലാൽ 1971; ബീയോണ്ട് ദി ബോർഡേഴ്സ് ലൂടെ പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്.

Comments are closed.