ലോഹിതദാസ് മുതൽ ഹനീഫ് അദേനി വരെ….

0
346

w2ഒരിക്കൽ മമ്മൂട്ടി യുമായി ബന്ധപ്പെട്ട വായനയിൽ എവിടെയോ വായിച്ചത് ഓർക്കുന്നു, സിനിമാ മോഹങ്ങളുമായി തന്റെ അടുത്ത് എത്തുന്നവരിൽ ഒരാളുടെയെങ്കിലും ആഗ്രഹങ്ങൾ തന്നിലൂടെ സാധ്യമാകുകയാണെങ്കിൽ അതിൽ വലിയ സന്തോഷം വേറെ ഇല്ല എന്ന്. മമ്മൂട്ടി യിലൂടെ സിനിമയുടെ കൈ പിടിച്ച ഒന്നല്ല ഒരുപാടു സംവിധായകർ ഇന്ന് മലയാളത്തിലുണ്ട്, അവരിൽ പലരും ഇന്ന് മലയാള സിനിമയിലെ മുൻ നിര സംവിധായകരുമാണ് എന്നതിൽ തർക്കമില്ല. ലാൽജോസ് മുതൽ ദാ ഇന്ന് റിലീസായ ദി ഗ്രേറ്റ് ഫാദർ ന്റെ സംവിധായകൻ ഹനീഫ് അദേനി വരെ നീളുന്നു, മമ്മൂട്ടി യിലൂടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ചവരുടെ എണ്ണം.

1997, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ ലോഹിതദാസ് ന്റെ ആദ്യ സമവിധാനം സംരംഭമായ ഭൂതക്കണ്ണാടിയിൽ നായകൻ വിദ്യാധരനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരനിൽ മമ്മൂട്ടി വിശ്വാസമർപ്പിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് എന്നെന്നും ഓർത്തുവയ്ക്കാവുന്ന സിനിമയും മമ്മൂട്ടി എന്ന നടന്റെ കാലത്തേ അതിജീവിക്കുന്ന പ്രകടനവും.

1998 ൽ ലാൽജോസ് തന്റെ സ്വതന്ത്ര സിനിമ എന്ന സ്വപ്നം ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ കൈവരിച്ചപ്പോൾ മമ്മൂട്ടിയായിരുന്നു ചാണ്ടി എന്ന രസകരമായ അച്ചായന്റെ റോളിൽ. ശ്രീനിവാസൻ രചന നിർവഹിച്ച സിനിമ ലാൽ ജോസ് നു മികച്ച തുടക്കം സമ്മാനിക്കുന്നതായിരുന്നു. ആ വർഷത്തെ വിജയ സിനിമകളിൽ ഒന്നായി ഒരു മറവത്തൂർ കനവ് മാറി.

2004, മലയാളം കണ്ട മികച്ച സംവിധായകനും എഴുത്തുകാരിൽ ഒരാളുമായിരുന്ന പദ്മരാജൻ ന്റെ സഹസംവിധായകനായിരുന്നു ബ്ലെസി തന്റെ ആദ്യ ചിത്രമായ കാഴ്ചയിൽ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത് മമ്മൂട്ടി യോട്. മലയാള സിനിമ പ്രേക്ഷകരിൽ എന്നും നൊമ്പരമായി മാറിയ സിനിമയായിരുന്നു കാഴ്ച. പിന്നീട് തന്മാത്ര,ഭ്രമരം,പളുങ്കു എന്നീ നല്ല സിനിമകളുടെ കുത്തൊഴുക്കുക്കൾ ബ്ലെസി മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

2005, മമ്മൂട്ടിയുടെ എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഒന്ന് രാജമാണിക്യം റിലീസായ വര്ഷം. രാജമാണിക്യത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പ്രതിഭയായിരുന്നു ഇന്നത്തെ തൊട്ടതെല്ലാം പൊന്നാക്കുന്ന അൻവർ റഷീദ് എന്ന സംവിധായകനെയും നിർമാതാവിനേയും. ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസതാദ് ഹോട്ടൽ എന്നി വാ സംവിധാനം നിർവഹിച്ച മറ്റു ചിത്രങ്ങൾ.

2007, മലയാളി കണ്ടു ശീലിച്ച സിനിമ സമ്പ്രദായങ്ങളെ തിരുത്തിക്കുറിച്ചു കൊണ്ട് ഇന്നത്തെ സ്റ്റൈലിഷ് സിനിമകളുടെ വക്താവായ അമൽ നീരദ് ബിഗ് ബി എന്ന സിനിമ യുമായി വരുന്നു നായകൻ മമ്മൂക്ക തന്നെ.ഇപ്പോഴും മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് സിനിമ എന്ന പട്ടം ബിഗ് ബി ക്കു സ്വന്തം. ഇന്ന് മമ്മൂട്ടി യുടെ മകൻ ദുല്ഖർ സൽമാനെ നായകനാക്കി Comrade In America എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു.

2009, മലയാള സിനിമയിൽ നവ സിനിമയുടെ തരംഗം കുറിച്ച സംവിധായകരിലൊരാളായ ആഷിഖ് അബു ന്റെ അരങ്ങേറ്റ ചിത്രം, ഡാഡി കൂൾ നായകൻ മമ്മൂക്ക തന്നെ.22 ഫേമിലെ കോട്ടയം , സാൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, റാണി പദ്മിനി എന്നിവ ശ്രദ്ധേയമായ സിനിമകൾ. കഴിഞ്ഞ വർഷത്തെ വിജയ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ നിർമ്മാതാവ് കൂടി ആണ് ആഷിഖ് അബു.

2010, പുലിമുരുഗൻ എന്ന സിനിമയിലൂടെ മലയാള സിനിമയെ 150 കോടി ക്ലബിലെത്തിച്ച സംവിധായകൻ വൈശാഖ് സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം പോക്കിരി രാജ യിൽ നായകൻ മമ്മൂട്ടി. മമ്മൂട്ടി യുടെ അഭിനയ ജീവിയ്‌തതിലെ മറ്റൊരു മികച്ച വിജയമായിരുന്നു പോക്കിരി രാജ. പൃഥ്വിരാജ് മമ്മൂട്ടി കൂട്ടുകെട്ടിൽ ആദ്യമായി സംഭവിച്ച സിനിമ.

2010, അതെ വർഷം തന്നെയാണ് മാർട്ടിൻ പ്രകാട്ട് ബെസ്ററ് ആക്ടർ എന്ന ചിത്രവുമായി മമ്മൂട്ടി യെ തേടി എത്തുന്നത്, ഫലം മറിച്ചായിരുന്നില്ല ആ വർഷത്തെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ബെസ്ററ് ആക്ടർ ഇടം പിടിച്ചു. പിന്നീട് ചാർളി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള കേരളം സംസ്ഥാന സർക്കാർ അവാർഡും മാർട്ടിൻ പ്രകാട്ട് കരസ്ഥമാക്കി.

17498503_1268526713242715_7531764712629167242_n

2017, ഹനീഫ് അദേനി ഇന്ന് പ്രദർശനം ആരംഭിച്ച ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെ തുടക്കം. കഴിഞ്ഞ കുറെ കാലമായി മികച്ച വിജയങ്ങൾ ഒന്നും ഇല്ലാതിരുന്ന മമ്മൂട്ടി യിലെ താരത്തിന് പുതു ജീവൻ നൽകി സിനിമ മികച്ച അഫിപ്രായത്തോടെ മുന്നേറുകയാണ്.

മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും നവാഗത സംവിധായകർക്ക് വഴിയൊരുക്കിയിട്ടുണ്ട് മമ്മൂട്ടി. ആനന്ദം എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് തമിഴ് സിനിമയിലേക്കു കാലെടുത്തുവെച്ച ണ് ലിങ്കു സ്വാമിയുടെയും തുടക്കം മമ്മൂട്ടി ചിത്രത്തിലൂടെ തന്നെയായിരുന്നു. സിനിമ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയും ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.

ജി മാർത്താണ്ഡൻ, അനൂപ് കണ്ണൻ, അജയ് വാസുദേവ്, സോഹൻ സീനുലാൽ എന്നിവരും മമ്മൂട്ടി എന്ന നടനിലൂടെ സിനിമ സ്വപ്നം സാധ്യമായവരാണ്. ഇനിയും മമ്മൂട്ടി യുടെ കൈ പിടിച്ചു സിനിമയിലേക്ക് കാലാവയ്ക്കാൻ കാത്തിരിക്കുന്നവർ ഉണ്ടാകാം, അതിൽ ഒരാൾ ചിലപ്പോൾ നിങ്ങളാകാം….