ലൂസിഫർ ട്രൈലെർ വിസ്മയിപ്പിച്ചു – വൈശാഖ്മണിക്കൂറുകൾ കൊണ്ട് 2.6 മില്യൺ കാഴ്ചക്കാരെ നേടി ലൂസിഫർ ട്രൈലെർ കുതിക്കുകയാണ്. അടുത്ത കാലത്തൊന്നും ഒരു സിനിമയുടെ ട്രെയിലറിനും ഇത്രയധികം വലിയ സ്വീകരണം ലഭിച്ചിട്ടില്ല.മലയാളത്തിൽ പുറത്തു വന്നിട്ടുള്ള ട്രൈലെറുകളിൽ മികച്ച ട്രൈലെർ കട്ടുകൾ ഉള്ള ഒന്നാണ് ലുസിഫറിന്റേത് എന്നാണ് പ്രേക്ഷകാഭിപ്രായം. 28 ലെ റീലിസിനു കാത്തിരിക്കുകയാണ് ഓരോ മലയാളിയും..

ഇന്നലെ തന്നെ ആയിരുന്നു മധുര രാജ ടീസറും. ആറു മണിക്ക് ആണ് രാജാ ടീസർ പുറത്തുവന്നത്. 9 മണിക്ക് ലുസിഫർ ട്രെയ്ലറും. ഇപ്പോളിതാ ലൂസിഫർ ട്രെയ്ലറിനെ വാനോളം പ്രശംസിച്ചു കൊണ്ട് വൈശാഖ് രംഗത്ത് വന്നിട്ടുണ്ട്. ലൂസിഫർ ട്രൈലെർ വിസ്മയിപിച്ചു എന്നാണ് വൈശാഖ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രിത്വിരാജിന്റെ ഷോട്ടുകൾ അതി ഗംഭീരമെന്നും ലാലേട്ടൻ ട്രെയ്ലറിൽ മികച്ചു നിന്നു എന്നും വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.

സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരനെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരനിര ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബറോയ്, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്നുണ്ട്. മോഹൻലാലിൻറെ ആരാധകർക്ക് വേണ്ടിയുള്ള നിമിഷങ്ങൾ ലുസിഫെറിൽ ഒരുപാട് ഉണ്ടാകുമെന്നു തിരക്കഥാകൃത് മുരളി ഗോപി നേരുത്തേ തന്നെ ഉറപ്പ് നല്‍കിയിരുന്നു…

Comments are closed.