ലൂസിഫർ ടീസറിന്‍റെ റെക്കോർഡ് തകർത്തു മധുര രാജ ടീസർ!!!ഇന്നലെ മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളുടെ വെടിച്ചില്ലു ടീസറും ട്രെയ്ലറും പുറത്തു വന്നിരുന്നു. ലൂസിഫറിന്റെ ട്രെയ്ലറും മധുര രാജയുടെ ടീസറും ആണ് പുറത്തു വന്നത്. ഇവ രണ്ടും ആരാധകരെ വലിയ രീതിയിൽ സന്തോഷിപ്പിച്ചവയാണ്. ലൂസിഫറിന്റെ ട്രൈലെർ അതിന്റെ കട്ട്കളുടെ പേരിൽ ശ്രദ്ധേയമായപ്പോൾ മമ്മൂട്ടി ആരാധകർക്ക് ആവേശം വാനോളം നൽകിയ ഒന്നായിരുന്നു മധുരരാജ ടീസർ.

വെറും പതിനാലു മണിക്കൂർ കൊണ്ട് 1. 4 മില്യൺ കാഴ്ചക്കാരെയാണ് മധുര രാജ ടീസർ നേടിയത്. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ലൂസിഫർ ടീസറിനെ വെറും മണിക്കൂറുകൾ കൊണ്ട് മധുര രാജ ടീസർ മറികടന്നിട്ടുണ്ട്. വെറും പതിനാലു മണിക്കൂർ കൊണ്ട് 1. 4 മില്യൺ കാഴ്ചക്കാരെയാണ് മധുര രാജ ടീസർ നേടിയത്. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ലൂസിഫർ ടീസറിനെ വെറും മണിക്കൂറുകൾ കൊണ്ട് മധുര രാജ ടീസർ മറികടന്നിട്ടുണ്ട്. മൂന്ന് മാസങ്ങൾക്ക് മുൻപ് പുറത്തു വന്ന ലൂസിഫർ ടീസറിന് 1. 3 മില്യൺ കാഴ്ചക്കാരെ മാത്രമേ ലഭിച്ചിരുന്നുള്ളു.

രാജ സീരിസിന്റെ ആദ്യ ഭാഗത്തു മമ്മൂട്ടിയും പ്രിത്വിരാജും ആയിരുന്നു എങ്കിൽ നായക വേഷങ്ങളിൽ എങ്കിൽ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനിൽ എത്തുന്നു. പുലിമുരുകനും മാസ്റ്റർ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരു പ്രത്യേകത കൂടെയുണ്ട് ചിത്രത്തിന് വൈശാഖ് ചിത്രത്തിൽ പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌നും ഭാഗമാകുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളിൽ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് ഒപ്പം പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങൾ കൂടിയാകുമ്പോൾ ആവേശം ഇരട്ടിക്കും.

Comments are closed.