ലൂസിഫർ ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രം !!!

0
248

മലയാള സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു എന്ന് മാത്രമല്ല മോഹൻലാലിനൊപ്പം ആ അരങ്ങേറ്റം എന്നത് കൂടെ ആ ചിത്രത്തിന്റെ പ്രാധാന്യം ഉയർത്തുന്നു. മോഹൻലാൽ ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തെ മാക്സിമം ഉപയോഗിക്കുന്ന ഒന്നാകുമെന്നും അണിയറക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണെന്ന് റിപോർട്ടുകൾ ഉണ്ട്. ഇതേ പറ്റി ഔദ്യോഗിക സ്ഥിതികരണം ഒന്നും ലഭിച്ചിട്ടില്ല. കഥയുടെ കരട് രുപം തയാറായി എന്നാണ് മുരളി ഗോപി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. 2018 മെയ് യിൽ ഷൂട്ട് തുടങ്ങാൻ സാധിക്കുമെന്നാണ് അദ്ദേഹം ഇന്റർവ്യൂവിൽ പറഞ്ഞത്. പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന തരത്തിലാണ് തിരക്കഥ തയ്യാറാക്കുന്നതെന്നും. അത് തീർച്ചയായും പ്രേക്ഷകർക്ക് ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുകയും ചെയുന്നവെന്ന് മുരളി ഗോപി കൂട്ടി ചേർത്തു.

പ്രിത്വിരാജിന്റെ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന അഞ്ജലി മേനോൻ ചിത്രം, രണം പിന്നെ റോഷ്‌നി ദിനകറിന്റെ മൈ സ്റ്റോറിയുടെ ബാക്കി ഷൂട്ട് പൂർത്തിയാക്കി 2018 ഫെബ്രുവരിയോട് കൂടെ അദ്ദേഹത്തിന് ടീമിനൊപ്പം ജോയിൻ ചെയ്യാൻ കഴിയും എന്നറിയുന്നു. ഒരു ഹൈ ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ലൂസിഫറിന്റെ മറ്റു താരനിർണയം നടത്തിയിട്ടില്ല.