ലൂസിഫറിൽ മഞ്ജു വാരിയർ എത്തുന്നത് ടോവിനോയുടെ സഹോദരിയായിലൂസിഫർ എന്ന ചിത്രം ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും അധികം ഹൈപ്പ് റീലിസിനു മുൻപ് തന്നെ സൃഷ്ടിച്ച സിനിമ തന്നെയാകും. പ്രിത്വിരാജിന്റെ സംവിധാനത്തിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിക്കുന്ന വമ്പൻ ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭം ഒരു വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുങ്ങുന്നത്. മലയാളത്തിൽ നിന്നും മറ്റു ഭാഷകളിൽ നിന്നുമെല്ലാം താരങ്ങൾ ലൂസിഫറിൽ അണി നിരക്കുന്നുണ്ട്.

ചിത്രത്തിൽ അഭിനയിക്കുന്നവരുടെ ക്യാരക്ടർ പോസ്റ്റർ കുറച്ചു ദിവസങ്ങളായി അണിയറ പ്രവർത്തകർ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പുറത്തു വന്നത് മഞ്ജു വാരിയറിന്റെ ക്യാരക്ടർ പോസ്റ്റർ ആണ്. പ്രിയദർശിനി രാംദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ടോവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ സഹോദരി വേഷത്തിലാണ് മഞ്ജു എത്തുന്നത്. അന്യഭാഷാ താരം സച്ചിൻ ഖണ്ഡേക്കർ ഇവരുടെ അച്ഛന്റെ വേഷത്തിൽ എത്തും….

Comments are closed.