ലൂസിഫറിന്റെ തുടർച്ച മാത്രമല്ല എമ്പുരാൻ -പൃഥ്വിരാജ്..പ്രേക്ഷകർ കാത്തിരുന്നത് പോലെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക അനൗൺസ്‌മെന്റ് പുറത്തു വന്നിരിക്കുകയാണ്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പുറത്തു വിട്ടത്. ‘എംപുരാന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് എന്നിവർ പത്രസമ്മേളനത്തിന് എത്തിയിരുന്നു.

ഒരിക്കലും ലൂസിഫറിന്റെ തുടർച്ച ( സീക്വൽ ) മാത്രമാകില്ല എംപുരാൻ എന്നും മറിച്ചു ലൂസിഫറിന് മുന്നിൽ ഉള്ള കഥാപാത്രങ്ങളുടെ ജീവിതവും ലൂസിഫറിന് ശേഷമുള്ളതും ചിത്രത്തിൽ പ്രമേയമായി കടന്നു വരുമെന്ന് പ്രിത്വി പറയുന്നു. ചുരുക്കത്തിൽ ലൂസിഫറിന്റെ പ്രീക്വലും സീക്വലും ആയിരിക്കും എൻപുരാൻ എന്നും പ്രിത്വി പറയുന്നു. ഒരു മഞ്ഞു കട്ടയുടെ അറ്റം മാത്രമാണ് നിങ്ങൾ ലൂസിഫറിലൂടെ കണ്ടതെന്നും രണ്ടാം ഭാഗത്തിൽ കുറച്ചു കൂടെ ഉൾപിരിവുകൾ ഉണ്ടാകും എന്നും മുരളി ഗോപി പറഞ്ഞു.

“ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്” പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ

Comments are closed.