ലൂസിഫറിന്റെ തിരക്കഥ പൂർത്തിയായി…മലയാളികളുടെ പ്രിയ നടൻ സംവിധായകന്റെ വേഷം അണിയുന്ന ലൂസിഫർ എന്ന സിനിമയുടെ തിരക്കഥ ജോലികൾ പൂർത്തിയായി, പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. മികച്ച സാങ്കേതിക പ്രവർത്തകരെയാണ് ചിത്രത്തിന് വേണ്ടി മേക്കേഴ്‌സ് അണിനിരത്തുന്നത്. മുരളി ഗോപിയാണ് ലൂസിഫർ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നതു.ലെഫ്റ് റൈറ്റ് ലെഫ്റ്, ഈ അടുത്ത കാലത്തു എന്നെ സിനിമകൾക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രേക്ഷക പ്രതീക്ഷയും ലൂസിഫറിന് ഒപ്പമുണ്ട്.

മോഹൻലാൽ നായകനാകുന്ന സിനിമ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. അടുത്ത വര്ഷം ആരംഭത്തോടെയാകും സിനിമയുടെ ചിത്രീകരണത്തിലേക്കു കടക്കുക എന്നാണ് അറിയാൻ കഴിയുന്നത്.പ്രിത്വിരാജിന് വേണ്ടി ഒരുക്കുന്ന മറ്റൊരു സിനിമയുടെ തിരക്കഥ ജോലികളിലേക്കാണ് മുരളി ഗോപി ഇനി കടക്കുക, അരുൺ കുമാർ അരവിന്ദ് ആകും ആ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്.

പ്രിത്വിരാജിന്റെ അടുത്തതായി റിലീസാകാൻ പോകുന്ന ടിയാൻ സിനിമയുടെ തിരക്കഥയും മുരളി ഗോപിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഈ സിനിമയിൽ മുരളി ഗോപിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.ജിയെൻ കൃഷ്ണകുമാറാണ് ടിയാൻറെ സംവിധാനം നിർവഹിക്കുന്നത്.

Comments are closed.