ലൂസിഫറിനു ശേഷം ആന്റണി പെരുമ്പാവൂർ വലി നിർത്തിയ കഥ പറഞ്ഞു ലിസ്റ്റിൻ സ്റ്റീഫൻ…ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് കോമെഡി, വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടക്കുകയും ചെയ്ത താരമാണ് കലാഭവൻ ഷാജോൺ. പ്രിത്വിരാജിനെ നായകനാക്കി ബ്രതെഴ്സ് ഡേ എന്ന ചിത്രം സംവിധാനം ചെയ്തു സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഷാജോൺ,കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വിജയാഘോഷം നടത്തിയത്.പ്രസന്ന, മിയ, പ്രയാഗ മാര്‍ട്ടിന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം വിജയാഘോഷത്തിൽ അണിനിരന്നു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയും നായകൻ പ്രിത്വിയുടെയും തമാശയും കൗണ്ടറുകളുമെല്ലാം വേദിയിൽ ചിരി പടർത്തി.

പൃഥ്വിരാജ് കാരണമാണ് താൻ ഈ സിനിമ ചെയ്‌തെന്നു ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഇതിനു മുൻപ് പ്രിത്വിയെ നായകനാക്കി ഒരുക്കിയ വിമാനം എന്ന ചിത്രം തനിക്ക് വലിയൊരു നഷ്ടം ഉണ്ടാക്കി എന്നും ,നഷ്ടമെന്നു പറഞ്ഞാൽ പ്രിത്വിരാജിന് നഷ്ടം വന്നില്ല എനിക്ക് മാത്രം എന്നും ചിരിച്ചു കൊണ്ട് ലിസ്റ്റിൻ പറഞ്ഞു.. ആ നഷ്ടം നികത്തിത്തന്ന സിനിമ തന്നെയാണിത്. ഈ ചിത്രത്തില്‍ താന്‍ വളരെ സന്തോഷവാനാണ്. ഈ ചിത്രം ചില സൈറ്റുകളില്‍ വന്നിരുന്നു. അവരെ ഈ പരിപാടിയിലേക്ക് വിളിച്ചിരുന്നുവെങ്കിലും മറ്റു പല സിനിമകളും അപ് ലോഡ് ചെയ്യാനുള്ളതിനാല്‍ അവർ വന്നില്ല ..ഇങ്ങനെയായിരുന്നു ചിരിയുണർത്തിയ ലിസ്റ്റിന്റെ വാക്കുകൾ…

പ്രിത്വിയും ലിസ്റ്റിനും ഒരുമിച്ചു വേദിയിൽ എത്തിയാൽ പിന്നെ വേദിക്ക് ചിരിക്കാനേ നേരം കാണു. തൊട്ട് പിന്നാലെ ലിസ്റ്റിന് കിടിലൻ കൗണ്ടറുകൾ നൽകി പ്രിത്വിയും എത്തി. ലിസ്റ്റിൻ പറയും പോലെ ലിസ്റ്റിന് മാത്രമല്ലായിരുന്നു നഷ്ടങ്ങൾ തനിക്കും ചില നഷ്ടങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രിത്വി പറഞ്ഞു. ലിസ്റ്റിന്റെ കൈവശമുള്ള തമാശകളില്‍ ഏറ്റവും മികച്ചതാണ് അദ്ദേഹം വേദിയില്‍ പറയാറുള്ളത്. ഇതിലും നിലവാരം കുറഞ്ഞത് ദിവസം രണ്ടും മൂന്നും മണിക്കുറുകളോളം കേട്ടിരിക്കേണ്ട വാസ്ത വന്നിട്ടുണ്ടെന്ന് പ്രിത്വി തമാശ പൊട്ടിച്ചു . ഒരു സിനിമയുടെ പ്രൊഡക്ഷൻ കോഡിനെറ്റ് ചെയ്യാനുള്ള കഴിവ് ആന്റണി പെരുമ്പാവൂരിലെ നോക്കി പഠിക്കാൻ താൻ ലിസ്റ്റിനോട് പറഞ്ഞിട്ടുണ്ടെന്ന് പ്രിത്വി പറഞ്ഞപ്പോൾ ലിസ്റ്റിൻ ഈ തമാശകഥ പറഞ്ഞു “ആന്റണിച്ചേട്ടന്‍ ഇതിന് മുന്‍പ് ഡെയ്‌ലി മൂന്നും നാലും സിഗരറ്റായിരുന്നു വലിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ലൂസിഫര്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്താണെന്നറിയില്ല ഡോക്ടര്‍ തന്നെ പറഞ്ഞു വലി നിര്‍ത്താന്‍. ആന്റണിച്ചേട്ടനെ വരെ വലി നിര്‍ത്തിച്ചയാളാണ് രാജു”. അതിനു പ്രിത്വിയുടെ മറുപടി സംവിധായകൻ എന്ന നിലയിൽ തന്നെ സഹിക്കാൻ വലിയ പാട് ആണെന്ന് ആയിരുന്നു

Comments are closed.