ഇത്തരം വൃത്തികേടുകള്‍ കണ്ടാൽ ഒഴിഞ്ഞു മാറി നടക്കാൻ എനിക്കറിയാം!! പക്ഷെ ഈ കുട്ടികളുടെ മുഖം നോക്കു – അശ്ലീല സന്ദേശമയച്ച പ്രൊഫൈൽ പരസ്യപ്പെടുത്തി ഐശ്വര്യസമൂഹ മാധ്യമങ്ങൾ ഒരിക്കലും സ്ത്രീകൾക് പൂർണമായി സുരക്ഷിതമായ ഒരിടമല്ല. സൊ കാൾഡ് ഞരമ്പ് രോഗികളുടെ വ്യക്തിഹത്യയും അശ്ലീല മെസ്സേജുകളും എല്ലാം അവർക്ക് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. സിനിമ നടിമാർ ഉൾപ്പടെ ഉള്ള സെലിബ്രിറ്റികൾക്ക് പോലും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ പ്രതികരിക്കും മറ്റു ചിലർ മിണ്ടാതിരിക്കും. പ്രതികരിക്കുമ്പോൾ ലോകം അറിയുകയും അവരുടെ കൂടെ നിൽക്കുകയും ചെയ്യും..

ഇത്തരക്കാരെ പൊതു സമക്ഷത്തിൽ തുറന്നു കാട്ടാൻ തന്നെയാണ് ഐശ്വര്യ ലക്ഷ്മിയുടെ ശ്രമം. തനിക്കുണ്ടായ അനുഭവം ഐശ്വര്യ ഇൻസ്റാഗ്രാമിലൂടെ പങ്കു വച്ചു. തനിക്ക് അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ച ഒരു പ്രൊഫൈലിന്റെ ചിത്രം അടക്കമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ആ ചിത്രത്തിൽ നിന്ന് മനസിലാകുന്നത് ആ പ്രൊഫൈലിന്റെ ഉടമ ഒരു ചെറിയ പയ്യനാണ് എന്നാണ്…

ഐശ്വര്യ കുറിച്ച വാക്കുകൾ ഇങ്ങനെ. “ഈ അക്കൗണ്ട് അശ്ലീല സ്വകാര്യ സന്ദേശങ്ങള്‍ അയച്ച്‌ എന്നെ ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്പോൾ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ”. ചിത്രത്തിലെ കുട്ടികളുടെ പ്രായം ഓർത്തു ഞെട്ടുകയാണ് സോഷ്യൽ മീഡിയ. ഇവരെ നേർവഴിക്ക് നടത്താൻ ഐശ്വര്യ സ്വീകരിച്ച നടപടിക്ക് കൈയടികളും ലഭിക്കുന്നുണ്ട്..

Comments are closed.