റെക്കോർഡ് നേട്ടവുമായി ലൂസിഫർ!!റെക്കോർഡുകൾ കാറ്റിൽ പറത്തി ലൂസിഫർ മുന്നേറുകയാണ്. നാളിതുവരെ മലയാള സിനിമയിൽ സൃഷ്ടിച്ച കളക്ഷൻ റെക്കോർഡുകൾ എല്ലാം വെറും ദിവസങ്ങൾ കൊണ്ട് ലൂസിഫർ മറികടന്നിരുന്നു. 8 ദിവസം കൊണ്ട് 100 കോടി രൂപ നേടിയ ചിത്രം ഒരു ഇൻഡസ്ട്രിയൽ റെക്കോർഡിലേക്ക് ആണ് കുതിക്കുന്നത്. പുലിമുരുകൻ ഉയർത്തിയ ഓവർ ആൾ കളക്ഷൻ റെക്കോർഡുകൾ മാത്രമേ ചിത്രത്തിന് ഇനി മറികടക്കാൻ ബാക്കിയുള്ളു.

മറ്റൊരു നേട്ടം കൂടെ ലൂസിഫർ നേടിയിരിക്കുകയാണ്. Uae gcc റീജിയനിൽ ഏറ്റവുമധികം കളക്ഷൻ നേടിയ പത്തു ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ലൂസിഫർ. ലിസ്റ്റിൽ പത്താം സ്ഥാനത്താണ് ലൂസിഫർ. 36 കോടിയാണ് ചിത്രം അവിടെ നിന്ന് മാത്രം നേടിയത്. 70 കോടി രൂപയുമായി ബാഹുബലിയാണ് ഒന്നാം സ്ഥാനത്തു. 65 കോടിയുമായി ബജ്‌രംഗി ഭായിജാനും, 61 കോടി രൂപയുമായി ദങ്കലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്.

മലയാളത്തിൽ നിന്ന് ഈ നേട്ടം നേടുന്ന ആദ്യ ചിത്രമാണ് ലൂസിഫർ. Uae gcc റീജിയനിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളം ചിത്രമായി ലൂസിഫർ മാറിയിരുന്നു. വെറും 18 ദിവസങ്ങൾ കൊണ്ടാണ് ലുസിഫർ ഈ നേട്ടങ്ങളിലേക്ക് എല്ലാം നടന്നു കയറിയത്. സമാനതകൾ ഇല്ലാത്ത വിജയം തന്നെയാണ് ഈ മോഹൻലാൽ ചിത്രം കാഴ്ചവയ്ക്കുന്നത്.

Comments are closed.