റെക്കോർഡ് നേട്ടവുമായി ഗിന്നസ് പക്രു!! ഒരു ദിവസം എത്തിയത് മൂന്ന് അവാർഡുകൾ!!

0
156

മലയാള സിനിമയുടെ ചെറിയ വലിയ താരം ഗിന്നസ് പക്രുവിന് റെക്കോർഡ് നേട്ടം. ഒരു ദിവസം തന്നെ മൂന്ന് പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിന് ലഭിച്ച അവാർഡുകളിൽ ഒന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അവാർഡാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന് മൂന്ന് പുരസ്കാരങ്ങളും സമ്മാനിച്ചത്.

ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നിങ്ങനെയാണ് മൂന്ന് അവാർഡുകൾ. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ എന്നുള്ള റെക്കോർഡ് ആണ് ഗിന്നസ് റെക്കോർഡ് നേടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. 2013 ൽ അദ്ദേഹം കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.

ഇതിനു മുൻപ് അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനും അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. മിമിക്രി താരം കൂടെയായ ഗിന്നസ് പക്രു മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.