റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി വില്ലന്‍ 27ന് എത്തുന്നു!!!

0
235

മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വില്ലൻ മലയാള സിനിമയിൽ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രീ റിലീസ് ബിസിനെസ്സിലും സാറ്റലൈറ്റ് വിൽപ്പനയിലുംവില്ലൻ നേരത്തെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോസ് എന്ന റെക്കോർഡും വില്ലന് സ്വന്തം. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ എന്ന ചിത്രത്തിന്റെ തന്നെ ഫാൻസ്‌ ഷോസിന്റെ എണ്ണത്തെ പിന്നിലാക്കിയാണ് വില്ലൻ ഈ നേട്ടം കൈവരിച്ചത്. പുലിമുരുകന് 125 ഫാൻസ്‌ ഷോസ് ലഭിച്ചപ്പോൾ അതിനെ പിന്നിലാക്കി വില്ലന് 130 ഫാൻസ്‌ ഷോസാണ് ലഭിക്കാൻ ലഭിച്ചത്. ചിത്രം റിലീസ് ചെയ്യാൻ ഒരാഴ്ച ബാക്കി നിൽക്കേ ഇനിയും ഫാൻസ്‌ ഷോസുകളുടെ എണ്ണം കൂടുമെന്നാണ് പറയപ്പെടുന്നത്. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ വില്ലൻ ആരാധകർക്കിടയിൽ വൻ ഹൈപ്പോടെയാണ് എത്തുന്നത്.

കേരളത്തിൽ 300 ലേറെ സെന്ററുകളിൽ വില്ലൻ റിലീസ് ചെയ്യാനാണ് പദ്ധതി. മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസാറായി മോഹൻലാൽ എത്തുമ്പോൾ നായിക വേഷത്തിൽ മഞ്ജു വാരിയർ ആണ്. തെന്നിന്ത്യയിൽ താരങ്ങളായ വിശാൽ, ഹൻസിക, ശ്രീകാന്ത് എന്നിവരോടപ്പം മലയാളത്തിന്റെ സിദ്ദിഖ്, അജു വർഗീസ്, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വെപ്പണ്‍ ഹീലിയം 8k എന്ന പ്രത്യേക റെഡ് ക്യാമറ കൊണ്ട് ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ ചിത്രമെന്ന ഖ്യാതിയോടെയാണ് വില്ലൻ എത്തുന്നത്. സൗത്ത് ഇന്ത്യയിലെ മികച്ച അണിയറ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുവാൻ തക്ക ആക്ഷൻ സിക്‌നസുകളും ചിത്രത്തിൽ ഉണ്ട് . പ്രശസ്ത പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നായ റോക്ക്ലൈൻ പിക്ചർസിന്റെ ആദ്യ മലയാള നിർമാണ സംരഭമാണ് വില്ലൻ.