റീലീസ് ചെയ്ത മൂന്നാം ദിവസം പുണ്യാളൻ പകർത്തിയത് 600 രൂപക്ക് – രഞ്ജിത് ശങ്കർസിനിമ വ്യവസായത്തെ തകർക്കുന്ന പൈറസിക്കു ഇത് വരെ ഒരു അന്ത്യം കുറിക്കാനായിട്ടില്ല.തമിഴ് റോക്കർസ് എന്ന ടീം ആണ് ഒട്ടുമുക്കാൽ സിനിമകളുടെ പൈറസിക്ക് പിന്നിൽ. റീലീസ് ചെയ്ത മൂന്നാം ദിനം തന്റെ ചിത്രമായ പുണ്യാളൻ 2 തമിഴ് റോക്കർസ് പകർത്തിയ കഥയാണ് രഞ്ജിത് ശങ്കറിന് പറയാനുള്ളത്. വെറും 600 രൂപയ്ക്കാണ് തന്റെ ചിത്രം പകർത്തിയത് എന്ന് രഞ്ജിത് ശങ്കർ പറഞ്ഞു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ ” ഞാൻ ഒരു യാത്രക്കിടെ ആണ് ഓൺലൈൻ പ്രൊമോഷൻ നോക്കുന്ന ആൾ വിളിക്കുന്നത്. എന്റെ സിനിമ അപ്‌ലോഡ് ആയി കൊണ്ടിരിക്കുകയാണ്. എന്റെ കണ്ണ് മുന്നിലാണ് അത് നടക്കുന്നത്. സൈബർ സെല്ലിൽ ഞാൻ പരാതി കൊടുത്തു. ടി ആർ ലവർ എന്ന ഐ ഡി യിൽ നിന്ന് ചിത്രം അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഏതോ ഒരു രാജ്യത്ത് ഇരുന്നു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആണ് അയാൾ അത് ചെയ്യുന്നത്.

പിന്നെ അതിനു പിറകെ അന്വേഷണങ്ങൾ നടന്നു, അത് ചെന്നെത്തിയത് ഒരു കൗമാരക്കാരനിൽ ആണ്. അവനാണ് തീയറ്ററില്‍ നിന്ന് പോക്കറ്റിലൊളിപ്പിച്ച മൊബൈല്‍ ഫോണ്‍ കാമറയില്‍ സിനിമ റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന്റെ പകര്‍പ്പ് തമിള്‍ റോക്കേഴ്‌സിന്റെ പക്കല്‍ എത്തിയ കഥ മനസിലാക്കിയത്. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സിനിമ ടെലഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് തമിള്‍ റോക്കേഴ്‌സ് പയ്യനെ ബന്ധപ്പെടുന്നത്. അവര്‍ 600 രൂപ നല്‍കിയാണ് അവന്റ പക്കല്‍ നിന്ന് ചിത്രം വാങ്ങിയത്. കോടികള്‍ മുടക്കിയെടുത്ത സിനിമയുടെ വ്യാജ പതിപ്പിന് ഇട്ടിരിക്കുന്ന വില കേട്ടപ്പോള്‍ തകര്‍ന്നു പോയി.

600 മുതൽ 2000 രൂപ വരെയാണ് സിനിമയുടെ വ്യാജന് തമിഴ് റോക്കർസ് നൽകുന്നത്. പ്രിന്റിന്റെ ക്വാളിറ്റി പോലെയാണ് കാശ്. പോക്കറ്റ് മണിക്ക് വേണ്ടി കൗമാരക്കാർ സിനിമ ഷൂട്ട് ചെയ്തു അവർക്ക് നൽകും. ഒരു മാസം 4000 വരെ സമ്പാദിക്കുന്ന കുട്ടികൾ ഉണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങൾ കൂടെ ഉൾപ്പെടുത്തി ആണ് പ്രേതം 2 സൃഷ്ടിച്ചിരികുന്നത്..

Comments are closed.