റീലിസിനു മുൻപ് തന്നെ റെക്കോർഡ് തുകക്ക് ഹിന്ദി ഡബ്ബിങ് റൈറ്സ് വിറ്റു വില്ലൻ!!!റീലിസിനു മുൻപ് ഹിന്ദി ഡബ്ബിങ് റൈറ്സ് വിറ്റു പോകുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ചു കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളിലൊന്നാണ്. എന്നാൽ ആ പതിവ് തെറ്റിച്ചു കടന്നു വരുകയാണ് മോഹൻലാൽ നായകനാകുന്ന വില്ലൻ. ഒക്ടോബർ 27 ന് റിലീസിനെത്തുന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ റെക്കോർഡുകൾ തകർക്കുകയാണ്, ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഹിന്ദി ഡബ്ബിങ് റൈറ്സ് എന്ന നേട്ടമാണ് വില്ലൻ നേടിയത്. മൂന്ന് കോടി എന്ന വില്ലന്റെ ഡബ്ബിങ് റൈറ്സ് റേറ്റിന്റെ പകുതി തുകക്ക് പോലും ഇതുവരെ ഒരു ചിത്രം വിറ്റു പോയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

വില്ലന്റെ ജൈത്രയാത്രയിലെ റെക്കോര്ഡുകളിൽ ഒന്ന് മാത്രമാണീ നേട്ടമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു, കാരണം ഇതിനോടകം തന്നെ പ്രീ റിലീസ് ബിസ്സിനെസിലൂടെ തന്നെ 10 കോടി നേടിയ ചിത്രം അതിലുടെ തന്നെ എത്രമാത്രം പ്രതീക്ഷയും ഹൈപ്പുമാണ് ചിത്രത്തിനുള്ളത് എന്ന് വ്യക്തമാകുന്നു. സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലും വില്ലൻ റെക്കോർഡിട്ടിരുന്നു.

ഒരു മലയാള ചിത്രം റിലീസിന് മുൻപ് നേടുന്ന ഏറ്റവും ഉയർന്ന സാറ്റലൈറ്റ് റൈറ്സ് എന്ന റെക്കോർഡ് ആണ് വില്ലൻ സ്വന്തമാക്കിയത്. സൂര്യ ടി വി 7 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയത്. നേരത്തെ ജംഗലി മ്യൂസിക് 1 കോടി രൂപയ്ക്കു മുകളിൽ നൽകിയാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം നേടിയത്. ബി ഉണ്ണകൃഷ്ണനും മോഹൻലാലും നാലാം തവണ ഒന്നിക്കുന്ന ചിത്രമാണ് വില്ലൻ, തമിഴ് നടൻ വിശാലും ഒരു പ്രധാന വേഷത്തിലുണ്ട്.

Comments are closed.