റീലിസിനു മുൻപ് അഭിനന്ദനം!!ജെല്ലിക്കെട്ട് ലിജോ ജോസ് മാജിക് എന്ന് …ലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. പുതിയ ചിത്രമായ ജെല്ലിക്കെട്ടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് ഇപ്പോൾ അദ്ദേഹം ഉള്ളത്.

ചിത്രത്തിന്റെ റീലിസിനു മുൻപ് തന്നെ പോസ്റ്റ് പ്രൊഡക്ഷൻ വേർഷൻ കണ്ടു അതി ഗംഭീരം എന്ന അഭിപ്രായമാണ് പലരും പറയുന്നത്. അടുത്തിടെ ജെല്ലിക്കെട്ടിന്റെ അത്തരം വേർഷൻ കണ്ട ഇന്ദ്രജിത് സുകുമാരൻ അതി ഗംഭീരം എന്നാണ് അഭിപ്രായപ്പെട്ടത്. ഇപ്പോളിതാ സംവിധായകയും നടിയുമായ ഗീതു മോഹൻദാസും, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ചിത്രം കണ്ടിരിക്കുകയാണ്. ഗീതു തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്. മാജിക്ക് എന്നാണ് ഗീതു ചിത്രതിനെ കുറിച്ച് പറഞ്ഞത്.

ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാവുന്നത്. തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറുമാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും നിർവഹിക്കുന്നു. പതിവ് പോലെ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Comments are closed.