റീലിസിനു തടസം നില്‍ക്കും – ജയസൂര്യയെ പറ്റിച്ച മേരിക്കുട്ടി പ്രാങ്ക്!!!രഞ്ജിത് ശങ്കർ ജയസൂര്യ ടീമിന്റെ പുതിയ ചിത്രമായ ഞാൻ മേരിക്കുട്ടി ജൂൺ 15 നു തീയേറ്ററുകളിൽ എത്തുകയാണ്. ഭിന്ന ലിംഗക്കാരുടെ ജീവിതം തുറന്നു കാണിക്കുന്ന ചിത്രത്തിൽ മേരിക്കുട്ടി എന്ന ട്രാൻസ് വുമൺ ആയി ജയസൂര്യ എത്തുന്നു. രഞ്ജിത് ശങ്കർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിനും അത് ഉയർത്താൻ ശ്രമിക്കുന്ന സാമൂഹ്യ പ്രാധാന്യമുള്ള എലെമെന്റിനെയും പിന്തുണച്ചു സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി പേർ എത്തിയിരുന്നു.മേരിക്കുട്ടി പോലെയൊരു ചിത്രം പ്രേക്ഷകർക്ക് ഒരുപാട് നല്ല അനുഭവം തരുമെന്ന് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ചിന്തിക്കുന്നത്.

മേരിക്കുട്ടി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യക്ക് വന്ന ഒരു പ്രാങ്ക് കാൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. റേഡിയോ ജോക്കി സുബു ആണ് പ്രാങ്ക് കാളിലൂടെ ജയസൂര്യയെ പറ്റിച്ചത്.ചിത്രത്തിന്റെ റീലീസ് തടയും എന്ന പേരിൽ നടത്തിയ prank കാൾ റേഡിയോ പ്രോഗ്രാമിന്റെ ഭാഗം ആയിരുന്നു/

Comments are closed.