റിലീസാകാത്ത പടം കണ്ടു കാശ് പോയി എന്ന് കമന്റ് ..കിടിലൻ മറുപടി നൽകി അജു..ഏതു ചിത്രമായാലും അഭിനന്ദിക്കുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന നടനാണ് അജു വർഗീസ്. അദ്ദേഹം ഭാഗമല്ലാത്ത ചിത്രങ്ങളുടെ പോലും നല്ല അഭിപ്രായങ്ങളും ഫോട്ടോകളും അജു തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരം ഷെയർ ചെയ്യാറുണ്ട്. അജു ഉണ്ടെങ്കിൽ വേറെ പ്രമോഷൻ വേണ്ടെന്നുപോലും ആരാധർകർ അഭിപ്രായപ്പെടാറുണ്ട്. പക്ഷെ ചിലർ അതിനെ ഫാൻസിന്റെ പോർവിളികൾക്കായി ഉപയോഗിച്ചുകൊണ്ട് അജുവിന്റെ പോസ്റ്റുകൾക് നേരെ മോശം അഭിപ്രായങ്ങളും തെറിവിളികളും ഒകെ നടത്തുന്നുണ്ട്.

അജുവിന്റേതായി അടുത്ത റിലീസ് അകാൻ പോകുന്ന സിനിമയാണ് ആദ്യ രാത്രി. ജിബു ജേക്കബ് സംവിധാനം ചെയുന്ന ചിത്രത്തിൽ ബിജു മേനോനും അനശ്വര രാജനുമൊപ്പം പ്രധാന വേഷത്തിലാണ് അജു വർഗീസും എത്തുന്നത്. ചിത്രത്തിൽ അജുവും അനശ്വരയും അഭിനയിച്ച ഒരു ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. ബാഹുബലിയിലെ ഒരു ഗാനത്തിലെ സെറ്റ് അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒന്നായിരുന്നു ആ ഗാനരംഗങ്ങൾ. ആ ഗാനവുമായി ബന്ധപ്പെട്ട ട്രോളുകൾ അജു സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുണ്ടായിരുന്നു . അത്തരത്തിൽ ഒരു ട്രോളിനു താഴെ ഒരാൾ കമന്റ് നൽകിയത് മനഃപൂർവം ആ സിനിമയെ മോശപെടുത്താൻ എന്നുള്ള രീതിയിലായിരുന്നു.

പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സിനിമ മോശം എന്ന രീതിയിലാണ് അയാൾ കമന്റ് ഇട്ടത്.ആദ്യമായാണ് ഞാന്‍ അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു അജു പങ്കുവെച്ച ട്രോള്‍.ആദ്യമായാണ് ഞാന്‍ അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു അജു പങ്കുവെച്ച ട്രോള്‍. അതിനു താഴെ വന്ന കമന്റ് ഇങ്ങനെ “സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്”. റീലീസ് പോലും ആകാത്ത സിനിമക്ക് എതിരെ കമന്റ് ഇട്ടയാൾക്ക് നിമിഷ നേരം കൊണ്ട് അജുവിന്റെ മറുപടിയുമെത്തി. ‘അപ്പൊ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!’അജുവിന്റെ മറുപടിക്ക് താഴെ പിന്തുണയുമായി പിന്നാലെ ആരാധകരുമെത്തി.

Comments are closed.