രാജ 2നു മുമ്പ് മറ്റൊരു മമ്മൂട്ടി വൈശാഖ് ചിത്രം എത്തുന്നു!!!!വൈശാഖിന്റെ ആദ്യ ചിത്രമായ 2010ൽ പുറത്തിറങ്ങിയ “പോക്കിരിരാജ” യുടെ രണ്ടാം ഭാഗം “രാജ 2” പുറത്തിറക്കുമെന്നു വൈശാഖ് നേരത്തെ അറിയിച്ചിരുന്നു. അന്ന് മുതൽ ഏറെ ആഹ്ലാദത്തിലായിരുന്ന മമ്മൂട്ടി ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

“രാജ 2″ന് മുമ്പ് മറ്റൊരു മമ്മൂട്ടി ചിത്രത്തെപറ്റി ആലോചിക്കുന്നുണ്ടെന്നും എല്ലാം തീരുമാനിച്ച ശേഷം ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും വൈശാഖ് വെള്ളിനക്ഷരത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാലു പ്രോജക്ടുകൾ ഇപ്പോൾ തന്റെ മുന്നിൽ ഉണ്ട്. ഇവയൊക്കെ എപ്പോഴായിരിക്കും തുടങ്ങാനാവുക എന്നറിയില്ല. നിവിൻ പോളിയെ നായകനാക്കി ഒരു ചിത്രവും, ഒരു തമിഴ് ചിത്രത്തിന്റെയും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഏതെയാലും “രാജ 2” ഉറപ്പായും പുറത്തിറക്കുമെന്നും, അതിനു മുമ്പായി തന്നെ മറ്റൊരു ചിത്രം മമ്മൂട്ടിയോടൊപ്പം ഉണ്ടാകുമെന്നും വൈശാഖ് വ്യക്തമാക്കി. ആദ്യം ആ ചിത്രം തന്നെയാകും പുറത്തിറങ്ങുക എന്നും വൈശാഖ് പറയുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ക്ളബ്ബിൽ ഇടം നേടിയ സംവിധായകന്റെ വാക്കുകൾ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് പ്രേക്ഷകർക്ക്. ഇപ്പോൾ വൈശാഖും ഉദയ കൃഷ്ണയും ചേർന്നു നിർമിക്കുന്ന “ഇര” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Comments are closed.