രാജാവിന്‍റെ മകൻ റിലീസ് ചെയ്തിട്ട് 31 വർഷം !“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു, പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍.” മലയാളികളെ കോരിത്തരിപ്പിച്ച ഈ ഡയലോഗുകള്‍ പിറവി എടുത്തിട്ട് ഇന്നേക്ക് 31 വർഷം. അതേ രാജാവിന്റെ മകൻ റിലീസ് ചെയ്തിട്ട് 31 വർഷം തികയുന്നു. ഒരു മോഹൻലാൽ ആരാധകൻ ഏറ്റുവും കൂടുതൽ പ്രാവിശ്യം കണ്ട ചിത്രം ഒരു പക്ഷേ രാജാവിന്റെ മകനായിരിക്കും.

തമ്പി കണ്ണന്താനത്തിന്‍റെ സംവിധാനത്തിൽ മോഹൻലാലിനൊപ്പം, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച രാജാവിന്‍റെ മകൻ 1986ലാണ് പ്രദർശനത്തിന് എത്തിയത്. ഷാരോൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സാബു കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിക്ചേഴ്‌സ് ആണ്. രാജീവ് ആണ് ഈ ചിത്രത്തിന്‍റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും, സൂപ്പര്‍ ഡയലോഗുകളും കൊണ്ടും അന്നത്തെ പ്രേക്ഷകർക്ക് ഈ സിനിമ ഒരു പൂരവും ലഹരിയുമായി മാറി. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തില്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിന്‍റെ ചവിട്ട് പടിയായി മാറിയ ചിത്രമാണ് രാജാവിന്‍റെ മകന്‍. മോഹൻലാൽ എന്ന നടന്‍റെ ആരാധകർ മാത്രമല്ല ആബാലവൃദ്ധം പ്രേക്ഷകരും ചേർന്നാണ് ഈ ചിത്രം സൂപ്പര്‍ ഹിറ്റാക്കി മാറ്റിയത്. രാജാവിന്‍റെ മകന്‍ സമ്മാനിച്ച പൊളിറ്റിക്കല്‍ സറ്റയര്‍ പ്രേക്ഷകനെ സാമൂഹ്യ ബോധത്തിലേക്ക് ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമ അനുഭവമായിരുന്നു. രാഷ്ട്രീയത്തിന്‍റെ ദുർവ്യയങ്ങളും, മുതലെടുപ്പുകളും പരാമർശിച്ച ചിത്രം നല്ല ഡ്രാമ സൃഷിട്ടിക്കുന്നതിലൂടെ പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്ത്തി. മറ്റൊരു എടുത്ത്‌ പറയണ്ട കാര്യം സുരേഷ് ഗോപി എന്ന അതുല്യ നടന്‍റെ പ്രകടനവും, ആ നടന്‍റെ കരിയർ ഗ്രാഫ് ഉയർത്തുന്നതിനും ഈ ചിത്രം സഹായമായി മാറി.

“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”…എന്ന് വിന്‍‌സന്‍റ് ഗോമസ് പറഞ്ഞതിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത സിനിമ നിമിഷങ്ങളാണ് രാജാവിന്‍റെ മകൻ സമ്മാനിച്ചത്.

#ജിതിൻ അനിൽകുമാർ

Comments are closed.